സുനന്ദാ വധം; തരൂരിനെ വിടാതെ അന്വേഷണസംഘം, 24 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്തത് 3 തവണ

 


ന്യൂഡല്‍ഹി:   (www.kvartha.com 13/02/2015)  സുനന്ദാ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും സുനന്ദാ പുഷ്‌കറിന്റെ ഭര്‍ത്താവുമായ ശശി തരൂരിനെ വെള്ളിയാഴ്ച ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.

സുനന്ദാ വധം; തരൂരിനെ വിടാതെ അന്വേഷണസംഘം, 24 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്തത് 3 തവണ12.30ന് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് സ്‌റ്റേഷനില്‍ എത്തിചേര്‍ന്ന തരൂര്‍ 30 മിനുട്ട് നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ 1 മണിയോടെ മടങ്ങിപ്പോയി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണയാണ് അന്വേഷണസംഘം തരൂരിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

കേരളത്തിലെ തന്റെ തിരക്കുകളെക്കുറിച്ച് തരൂര്‍ പോലീസിനോട് സൂചിപ്പിച്ചതായും എന്നാല്‍ പോലീസിന്റെ അറിവോടു കൂടിയല്ലാതെ ഡല്‍ഹിയില്‍ നിന്ന് പോകരുതെന്ന നിര്‍ദ്ദേശം തരൂരിന് നല്‍കിയിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രണ്ടുതവണ തരൂരിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു

Also Read:  
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമയം രണ്ടു തവണ മാറ്റി; യാത്രക്കാര്‍ വലഞ്ഞു
Keywords:  Murder case, New Delhi, Union minister, Questioned, Police, Police Station, Reporter, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia