സുനന്ദ ഭക്ഷണത്തിന് പകരം കഴിച്ചിരുന്നത് ഗുളികകള്‍

 


ഗോവ: (www.kvartha.com 22/01/2015) മരണപ്പെട്ട സുനന്ദ തരൂര്‍ ധാരാളം ഗുളികകള്‍ കഴിച്ചിരുന്നതായി സുനന്ദയുടെ അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. തേജ് സരഫ് (77) ആണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് സുനന്ദ ബോധശൂന്യയായി വീണുവെന്നും സരഫ് പറഞ്ഞു. അദ്ദേഹത്തിന്റെ ഗോവയിലെ വസതിയില്‍ സുനന്ദയ്ക്കും ശശി തരൂരിനും വിരുന്ന് നല്‍കുന്നതിനിടയിലായിരുന്നു സുനന്ദ ബോധം കെട്ട് വീണത്.

2014 ഡിസംബറിലായിരുന്നു സുനന്ദയ്ക്കും തരൂരിനും സരഫ് വിരുന്ന് നല്‍കിയത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സുനന്ദ തീരെ ഭക്ഷണം കഴിക്കില്ല. ഉറങ്ങുകയുമില്ല. ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവര്‍ സരഫ് പറഞ്ഞു.

സുനന്ദ ഭക്ഷണത്തിന് പകരം കഴിച്ചിരുന്നത് ഗുളികകള്‍സുനന്ദ കൈനിറയെ മരുന്നുകള്‍ കഴിച്ചിരുന്നു. ഇതെന്തിനാണ് കഴിക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല, വര്‍ഷങ്ങളായി ഞാന്‍ ഉറങ്ങിയിട്ട്. ഉറങ്ങണമെങ്കില്‍ എനിക്ക് അല്പ്രാക്‌സും മറ്റ് വേദനസംഹാരികളും കഴിക്കണം' എന്നായിരുന്നു സുനന്ദയുടെ മറുപടി.

ഇങ്ങനെ മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്ന് താന്‍ സുനന്ദയോട് പറഞ്ഞിരുന്നുവെന്നും സരഫ് വ്യക്തമാക്കുന്നു.

അടുത്തിടെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളാണ് തന്നെ ഇക്കാര്യങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: In a new twist to the Sunanda Pushkar mysterious death case, one of her close friends claimed that she was taking "fistful of medicines" and had fainted twice weeks before her death when he had hosted her and Shashi Tharoor at his Goa home. Read: Evidence was removed in Sunanda case: SIT

Keywords: Sunanda Tharoor, Shashi Tharoor, Subrahmaniam swamy, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia