സുനന്ദയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

 


ന്യൂഡല്‍ഹി: സുനന്ദ തരൂരിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതിന്റെ ആദ്യ പടിയായി കേസ്ഫയല്‍ ക്രൈംബ്രാഞ്ച് കമീഷണര്‍ ധര്‍മ്മേന്ദ്ര കുമറിന് സരോജിനി നഗര്‍ പോലീസ് കൈമാറി. ഡല്‍ഹി പോലീസ് കമ്മീഷണറുടെ ആവശ്യപ്രകാരമാണ് നടപടി.
സുനന്ദയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
നേരത്തെ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സുന്ദയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുനന്ദ കൊല്ലപ്പെട്ടതാണോ, ജീവനൊടുക്കിയതാണോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് എസ്ഡിഎം അലോക് ശര്‍മ്മ അന്വേഷണത്തിന് ഉത്തരവിട്ടത്. തരൂരിന്റെ പങ്കും അന്വേഷിക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
പോസ്‌റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതും മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. സുന്ദയുടെ കഴുത്തിലും കവിളിലും കൈയ്യിലുമാണ് മുറിപ്പാടുകള്‍ കണ്ടെത്തിയത്. അമിത അളവില്‍ മരുന്ന് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമായതെന്നാണ് ആന്തരികാവയങ്ങളുടെ പരിശോധനാറിപോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ 17 നാണ് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
SUMMARY: New Delhi: In a significant development, the probe into the death of Sunanda Pushkar, the wife of Union minister Shashi Tharoor, was on Thursday transferred to the Crime Branch wing of the Delhi Police.
Keywords: Shashi Tharoor, Sunanda Pushkar, Death, Delhi, Crime Branch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia