സുനന്ദയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 12.11.2014) സുനന്ദ പുഷ്‌ക്കറിന്റെ ലാപ്‌ടോപ്പും മൂന്ന് മൊബൈല്‍ ഫോണുകളും ഡല്‍ഹി പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഗുജറാത്തിലെ സി.എഫ്.എസ്.എല്ലിലേയ്ക്കാണ് ഇവ അയച്ചിരിക്കുന്നത്.

അതേസമയം സുനന്ദയുടെ മരണം സംഭവിച്ചത് വിഷം ഉള്ളില്‍ചെന്നാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് എ.ഐ.ഐ.എം.എസിലെ ഡോക്ടര്‍മാര്‍ ഡല്ഹി പോലീസിന് സെപ്റ്റംബര്‍ 30ന് കൈമാറിയിരുന്നു.

സുനന്ദയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
ജനുവരി 17നാണ് സുനന്ദയുടെ മൃതദേഹം ഡല്‍ഹിയിലെ ഹോട്ടല്‍ ലീല പാലസില്‍ നിന്നും കണ്ടെത്തിയത്. പാക്കിസ്ഥാനി ജേര്‍ണലിസ്റ്റ് മെഹര്‍ തരാരിന് ഭര്‍ത്താവ് ശശി തരൂരുമായുള്ള അടുപ്പത്തില്‍ സുനന്ദ ദുഖിതയായിരുന്നുവെന്നാണ് ചില സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകള്‍. മെഹര്‍ തരാരുമായുള്ള സുനന്ദയുടെ ചാറ്റ് ലിസ്റ്റും പോലീസ് പരിശോധിക്കും.

SUMMARY: New Delhi: Delhi Police have sent Congress leader Shashi Tharoor's wife Sunanda Pushkar's three mobile phones and a laptop for forensic examination at CFSL, Gandhinagar in Gujarat, as per reports on Tuesday.

Keywords: Sunanda Pushkar, Sunanda Pushkar, Death Case, Delhi Police, Shashi Tharoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia