സുനന്ദയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

 


ഡെല്‍ഹി: വെള്ളിയാഴ്ച ഡെല്‍ഹിയിലെ  ലീല പാലസ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ  കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

മൃതദേഹം തരൂരിന്റെ ഡെല്‍ഹിയിലെ വസതിയിലെത്തിച്ചു. പ്രതിരോധ മന്ത്രി എ.കെ.ആന്റണി തരൂരിന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വൈകിട്ട് 4.30ന് ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നാണു റിപോര്‍ട്ട്.

അതേസമയം സുനന്ദയുടേത് അസ്വാഭാവികവും പെട്ടെന്നുള്ളതുമായ മരണമാണെന്നാണ്  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ശരീരത്തില്‍ ഒരുപാട് മുറിവുകള്‍ കാണപ്പെട്ടിരുന്നു.

എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം  മുറിവുകള്‍ മരണകാരണം ആകണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുമെന്നാണ് അറിയുന്നത്.

ആന്തരാവയവങ്ങളുടെ സാംപിളുകളില്‍ ചിലതു രാസപരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു.  അതിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമായി പറയാനാകുകയുള്ളുവെന്നാണ്  ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

സുനന്ദയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്അതേസമയം വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും മരണവുമായി ബന്ധപ്പെട്ടുള്ള ഒരു സംശയവും ബാക്കിവെക്കില്ലെന്നും അതിനാല്‍ വിശദമായി പരിശോധന നടത്തുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഡോ.സുധീര്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണു പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്.

നേരത്തെ  മരുന്നുകള്‍ അമിതമായി ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നുള്ള
റിപോര്‍ട്ടാണ് പുറത്തുവന്നത്. അമിത മരുന്നുപയോഗം തലച്ചോറിനെ ബാധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ തടസമുണ്ടാവുകയും തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ടതാകാം മരണ കാരണമെന്നുമാണ് പറഞ്ഞിരുന്നത്. പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
35 അടി ആഴമുള്ള കിണറ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

Keywords:  New Delhi, Doctor, A.K Antony, National,National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia