സുനന്ദയുടെ കൊലയാളിയെ കണ്ടെത്തി?

 


ഡെല്‍ഹി: (www.kvartha.com 11/02/2015) മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തിയതായി വ്യാപക പ്രചരണം. സുനന്ദ മരണപ്പെടുന്നതിനു മുമ്പ് പ്രതി നടത്തിയ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം.

ഹോട്ടലിലെ  സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സുനന്ദയുമായി അടുപ്പമുള്ളവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നും ചോദ്യം ചെയ്യലുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കൊലപാതകിയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് റിപോര്‍ട്ട്.

അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിനേയും  നിരീക്ഷിച്ചിരുന്നതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സുനന്ദ കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും തരൂരിന്റെ പെരുമാറ്റം എങ്ങനെയായിരുന്നു എന്നകാര്യത്തിലാണ് സംഘം പ്രധാനമായും നിരീക്ഷണം നടത്തിയത്.

തരൂരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഡെല്‍ഹി പോലീസ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഡെല്‍ഹിയില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.  ഐപിഎല്ലിനെ കുറിച്ചുള്ള കാര്യങ്ങളും ചോദ്യം ചെയ്യലില്‍ ഉള്‍പെടുത്തുമെന്നാണ് സൂചന.

സുനന്ദയുടെ കൊലയാളിയെ കണ്ടെത്തി?സുനന്ദയുടെ അടുത്ത സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരേയും  മകന്‍ ശിവ് മേനോനേയും അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ശശി തരൂരും സുനന്ദയും തമ്മിലുളള ബന്ധത്തെക്കുറിച്ച് ശിവ മേനോന്‍ അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഫോറന്‍സിക് തെളിവുകളായിരിക്കും കേസില്‍ നിര്‍ണായകമാവുന്നത്. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും നിര്‍ണായകമാണ്. മരണത്തില്‍ സംശയിക്കുന്നവരുടെ ലിസ്റ്റില്‍ നിന്നും  പോലീസ് ആരേയും ഒഴിവാക്കിയിട്ടില്ല.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എം.എസ്.എം പ്രോഫ്‌കോണ്‍ 13 മുതല്‍ 15 വരെ; ശൈഖ് അര്‍ഷദ് മുഹമ്മദ് ഖാന്‍ ഉല്‍ഘാടനം ചെയ്യും

Keywords: sunanda Pushkar, Shashi Taroor, New Delhi, Police, Media, Report, IPL, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia