ന്യൂഡല്‍ഹി: എന്നും വിവാദങ്ങള്‍ക്കൊപ്പം നില്ക്കുന്ന രാഷ്ട്രീയക്കാരനാണ് ശശി തരൂര്‍. ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണം തരൂരിന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നാണ് സൂചന. ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ തുടങ്ങിയത്.
പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ തന്റെ ഭര്‍ത്താവിനെ പിന്തുടരുകയാണെന്ന സുനന്ദയുടെ ആരോപണം ബുധനാഴ്ചയാണ് മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തത്. ഇതോടെ തരൂര്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്നും സുനന്ദ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുമെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ വ്യാഴാഴ്ചയോടെ സ്ഥിതിഗതികള്‍ ശാന്തമായി. തങ്ങളുടെ വിവാഹജീവിതം സന്തോഷകരമാണെന്ന് ദമ്പതികള്‍ കൂട്ടായി പ്രസ്താവനയിറക്കി. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ തരൂരിനെ ലക്ഷ്യമിട്ട് ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സുനന്ദ പറഞ്ഞു.
എന്നാല്‍ സുനന്ദയുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. തരൂരില്‍ നിന്നും സുനന്ദ വിവാഹമോചനം ആവശ്യപ്പെടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ തരൂരിന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാക്കേണ്ടെന്നു കരുതി ബന്ധം കുറച്ചുകാലം കൂടി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുനന്ദ പുഷ്കറും ശശി തരൂരും വിവാഹിതരായത്. ഇരുവരും ഇത് മൂന്നാം തവണയാണ് വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ സുനന്ദ ചില സൂചനകള്‍ നല്‍കിയിരുന്നു. ട്വിറ്ററിലൂടെയുള്ള ട്വീറ്റുകള്‍ അവരുടെ ദാമ്പത്യ രഹസ്യങ്ങള്‍ ഒരു പരിധി വരെ വെളിപ്പെടുത്തിയിരുന്നു.
തരൂരുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലേയ്ക്ക് നീങ്ങിയതോടെ സുനന്ദ ദുബൈയിലേയ്ക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. തരൂരിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദുബൈയില്‍ ബിസിനസ് നടത്തുകയായിരുന്നു സുനന്ദ.
2009ല്‍ തിരുവനന്തപുരത്തുനിന്ന് മല്‍സരിച്ചാണ് മുന്‍ യുഎന്‍ നയതന്ത്രജ്ഞനായിരുന്ന ശശി തരൂര്‍ ലോക്സഭയിലെത്തുന്നത്. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍ വിവാദവുമായിരുന്നു. മലയാളം നന്നായി സംസാരിക്കാന്‍ കഴിയാത്ത തരൂരിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനെ കോണ്‍ഗ്രസിലെ ചിലര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കാറ്റില്‍ പറത്തി തരൂര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
തരൂരിന്റെ പ്രകടനത്തില്‍ മതിപ്പുതോന്നിയ സോണിയ തരൂരിനെ വിദേശകാര്യ വകുപ്പ് നല്കി മന്ത്രിയാക്കി. ഇത് തരൂരിനെ ചിലരുടെ കണ്ണിലെ കരടാക്കുകയും ചെയ്തിരുന്നു.
മന്ത്രിയായപ്പോഴും തരൂര്‍ വിവാദത്തിനൊപ്പം നിന്നു. ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് തരൂര്‍ താമസിച്ചത് വന്‍ വിവാദമായി. തുടര്‍ന്ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി തരൂരിനോട് ഹോട്ടല്‍ മുറി ഒഴിഞ്ഞ് താമസം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെയുണ്ടായ പുതിയ സംഭവം തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.
SUMMARY: New Delhi: Union minister Shashi Tharoor is not new to controversies. The unnatural death of his wife Sunanda Tharoor is going to trouble him for a long time to come. Their marriage stared falling apart more than a year ago. Her public outbursts after she accused a Pakistani columnist Mehr Tarar of 'stalking' her husband hit the headlines across India and Pakistan on Thursday.
Keywords: National, Shashi Taroor, Sunanda Pushkar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.