ആം ആദ്മി പാര്‍ട്ടിക്കുള്ള പിന്തുണ നിരുപാധികമല്ലെന്ന് കോണ്‍ഗ്രസ്
Dec 22, 2013, 15:00 IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ആം ആദ്മി പാര്‍ട്ടി മുന്നോട്ട് പോകുന്നതിനിടയില്‍ എ.എ.പിക്കുള്ള പിന്തുണ നിരുപാധികമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിങ്ങളുടെ സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കില്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ പിന്തുണ എപ്പോഴത്തേക്കുമല്ല. പിന്തുണയെക്കുറിച്ച് പുനര്‍ വിചിന്തനം ചെയ്യേണ്ട സാഹചര്യങ്ങളുണ്ടാകും കോണ്‍ഗ്രസ് നേതാവ് കിരണ്‍ വാലിയ പറഞ്ഞു.
കോണ്‍ഗ്രസിന്റെ തനി സ്വഭാവം ഇപ്പോള്‍ പുറത്തായെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി ഇതേക്കുറിച്ച് പ്രതികരിച്ചത്.
കോണ്‍ഗ്രസ് നിരുപാധിക പിന്തുണ നല്‍കാമെന്ന് വ്യക്തമാക്കിയതോടെയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയത്. അഞ്ച് ലക്ഷത്തോളം എസ്.എം.എസുകളാണ് ആം ആദ്മി പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് തിങ്കളാഴ്ച ഔദ്യോഗീക പ്രഖ്യാപനം നടത്താനിരിക്കെയാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്.
SUMMARY: New Delhi: As Arvind Kejriwal's Aam Aadmi Party (AAP) conducts an opinion poll to decide whether they should form a minority government in Delhi, the Congress on Saturday said that its support to the one-year-old party is not 'unconditional'.
Keywords: Aam Aadmi Party, Arvind Kejriwal, Congress, Delhi Kiran Walia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.