ന്യൂഡല്‍ഹി: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ പൊലീസ് നടപടിയെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. നിയമ വിദ്യാര്‍ത്ഥിയായ ശ്രേയാ സിംഗാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഐ.ടി. നിയമത്തിലെ 66(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ നിയമം പരിമിതപ്പെടുത്തുന്നുണ്ടെന്നും കാണിച്ചായിരുന്നു ഹര്‍ജി. ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുബൈയില്‍ നടന്ന അപ്രഖ്യാപിത ബന്ദിനെ വിമര്‍ശിച്ച് നവംബര്‍ 19ന് ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയും കൂട്ടുകാരിയും മലയാളിയുമായ രേണു ശ്രീനിവാസന്‍ അത് ലൈക്ക് ചെയ്യുകയും ചെയ്തത് നേരത്തെ വിവാദമായിരുന്നു. ശിവസേനയുടെ പ്രാദേശിക നേതാവിന്റെ പരാതിയെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.ടി.നിയമത്തിലെ 66(എ) വകുപ്പ് പ്രകാരമാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം 15,000 രൂപയുടെ വീതം ജാമ്യത്തിലാണ് പെണ്‍കുട്ടികളെ വിട്ടയച്ചത്. പെണ്‍കുട്ടികള്‍ക്കെതിരായ കേസ് കഴിഞ്ഞദിവസം കോടതി അവസാനിപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ അറസ്റ്റിന് കാരണക്കാരായവരുടെ പേരില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് കാണിച്ച് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ മാര്‍ക്കണ്ഡേയ കഡ്ജു മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇത് മഹാരാഷ്ട്ര സംസ്ഥാനസര്‍ക്കാരിനെ വലിയ തോതി ല്‍ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. താനെ റൂറല്‍ എസ്.പി. രവീന്ദ്ര സെന്‍ഗാവ്ങ്കര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് പിംഗ്ലെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലില്‍ മമതാ ബാനര്‍ജിക്കെതിരായ കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പ്രൊഫ. അംബികേഷ് മഹാപാത്രയെ പശ്ചിമബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബിര്‍ അഭിപ്രായപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തതിന് ന്യായീകരണമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കേസിന്റെ വാദത്തിനിടെ കോടതിയില്‍ വ്യക്തമാക്കി.
SUMMARY: The Supreme Court has asked the Maharashtra government to explain why two young women there were arrested for their posts on Facebook last week. The arrests were made under a contentious internet law whose vague wording makes it easy to misuse - it allows for up to three years in jail for "annoying" and "offensive" messages sent electronically.
Key Words: Facebook, Rinu Shrinivasan, Shaheen Dhada, Shreya Singhal, Supreme Court

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.