മഅ്ദനിക്ക് ജാമ്യം; 4 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി
Nov 14, 2014, 11:37 IST
ഡെല്‍ഹി: (www.kvartha.com 14.11.2014) പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിചാരണ തീരുവരെയാണ് ജാമ്യം.
നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞ കോടതി നിലവിലെ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസിലാണ് ജാമ്യം.
മഅ്ദനിക്ക് ജാമ്യം ലഭിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. ആരോഗ്യസ്ഥിതി വഷളായതിനാല്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിക്ക് സുപ്രീംകോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു.
കര്‍ണാടക സര്‍ക്കാര്‍ വെള്ളിയാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ മഅ്ദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അതിനാല്‍ ജാമ്യ കാലാവധി നീട്ടരുതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
അഭിഭാഷകര്‍ വഴി ഫോണിലൂടെയാണ് മഅ്ദനി സാക്ഷികളെ സ്വാധീനിക്കുന്നതെന്നും അതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കൂറു മാറിയ സാക്ഷികളുടെ പട്ടികയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ കോടതി മഅ്ദനിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.

Also Read:
ആശുപത്രിയില്‍ മരുന്ന് മാറിനല്‍കി: രോഗി അവശനിലയില്‍
Keywords: Supreme court give bail to Abdul Nasar Madani , Treatment, Bangalore, Bomb Blast, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.