സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സര്‍കാരിന് സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി; സാമൂഹികാഘാത പഠനത്തിന് അനുമതി; തടസപ്പെടുത്താനാകില്ലെന്നും അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ
Mar 28, 2022, 15:07 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സുപ്രീംകോടതിയില്‍ നിന്നും സര്‍കാരിന് അനുകൂല വിധി. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയ കോടതി വന്‍കിട പദ്ധതികള്‍ക്കായി നടക്കുന്ന സാമൂഹിക ആഘാത പഠനം തടസപ്പെടുത്താന്‍ ആകില്ലെന്ന് വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം തടസപ്പെടുത്തിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല സാമൂഹിക ആഘാത പഠനവും സര്‍വേയും നടക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷായുടെ ചോദ്യം.

സാമൂഹിക ആഘാത പഠനം തടസപ്പെടുത്താനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും അദ്ദേഹം ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു.
സാമൂഹിക ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നത് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'സര്‍വേ ആന്‍ഡ് ബൗന്‍ഡറിസ് ആക്ട്' പ്രകാരമാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലല്ല സര്‍വേയെന്നും അദ്ദേഹം വാദിച്ചു.
സംസ്ഥാന നിയമത്തിന്റെയും കേന്ദ്ര നിയമത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍വേ നടക്കുന്നത് ഹര്‍ജിക്കാര്‍ക്ക് ഗുണമാണെന്നും കോടതി വ്യക്തമാക്കി. സര്‍വേ നടക്കുന്ന ഭൂമിയുടെ ഉടമസ്ഥരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
ഇടക്കാല ഉത്തരവിലൂടെ സാമൂഹിക ആഘാത പഠനവും സര്‍വേയും സ്റ്റേ ചെയ്ത ഹൈകോടതി സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണ്. ഇത്തരം വന്‍കിട പദ്ധതികളെ കോടതികള്‍ക്ക് തടസപ്പെടുത്താന്‍ കഴിയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടി പൂര്‍ണമായും ശരിയാണ്. പദ്ധതി തടസപ്പെടുത്തുന്ന നടപടികള്‍ തങ്ങള്‍ സ്വീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി വഴി കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പദ്ധതിയില്‍ എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി അന്തര്‍ സംസ്ഥാന പദ്ധതിയല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന തിരുത്തി.
ഹര്‍ജിയെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കൗണ്‍സല്‍ സി കെ ശശി എന്നിവരും കെ റയില്‍ കോര്‍പറേഷന് വേണ്ടി അഭിഭാഷകന്‍ പി വി ദിനേശും ഹാജരായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്കും കാര്യമായ വാദം ഉന്നയിക്കേണ്ടിവന്നില്ല. സുപ്രീം കോടതിയുടെ ഉത്തരവോടെ സാമൂഹിക ആഘാത പഠനവുമായി സര്‍കാരിന് മുന്നോട്ട് പോകാന്‍ സാധിക്കും.

Keywords: Supreme Court gives permission to proceed with silver line survey, New Delhi, News, Supreme Court of India, Criticism, Study, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.