പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്ന സംഭവം; പഞ്ചാബ് പൊലീസിന് സുപ്രീംകോടതി നോടീസ്; മുന്‍ സുപ്രീംകോടതി ജഡ്ജി തലവനായ കമിറ്റി അന്വേഷിക്കും
Jan 10, 2022, 13:18 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.01.2022) പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവീഴ്ചയുണ്ടായെന്ന സംഭവത്തിൽ സംസ്ഥാന പൊലീസിന് സുപ്രീംകോടതി നോടീസ്. സംസ്ഥാന ചീഫ് സെക്രടറിക്ക് കേന്ദ്രസര്‍കാര്‍ കാരണം കാണിക്കല്‍ നോടീസ് നല്‍കിയതിന് പിന്നാലെയാണിത്. അന്വേഷണം തീര്‍പ്പാക്കാത്തതിനാല്‍, കാരണം കാണിക്കല്‍ നോടീസുകള്‍ താല്‍ക്കാലത്തേക്ക് അയയ്ക്കരുതെന്ന് പഞ്ചാബ് സര്‍കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഒരു മുന്‍ സുപ്രീംകോടതി ജഡ്ജി തലവനായ കമിറ്റി കാര്യങ്ങള്‍ അന്വേഷിക്കും. കമിറ്റി അംഗങ്ങള്‍ - ഡിജിപി ചണ്ഡിഗഡ്, ഐജി എന്‍ഐഎ, രജിസ്ട്രാര്‍ ജനറലും അഡീഷനല്‍ ഡി ജി ഇന്റലിജന്‍സ് ബ്യൂറോയും. ഐ ജി ഇന്റലിജന്‍സിനെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. അക്കാര്യം നോക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു
എസ് പി ജി നിയമങ്ങളുടെ ലംഘനമാണെന്നും സുഗമമായ വി വി ഐ പി യാത്ര ഉറപ്പാക്കുന്നില്ലെന്നും നോടീസില്‍ പറയുന്നു. കാരണം കാണിക്കല്‍ നോടീസിന് മുന്‍കൈയെടുക്കുകയും സംസ്ഥാന പൊലീസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നെന്ന് പഞ്ചാബ് സര്‍കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കിയ നോടീസിന് മറുപടിക്കായി 24 മണിക്കൂര്‍ സമയം നല്‍കി. ന്യായമായ വാദം കേള്‍ക്കല്‍ ഒട്ടും പ്രതീക്ഷിക്കുന്നില്ല. ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഫിറോസ്പൂരിലെ പ്രതിഷേധക്കാരുടെ ഉപരോധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മുകള്‍പാലത്തില്‍ 20 മിനിറ്റോളം കുടുങ്ങിക്കിടക്കുകയും അതിനുശേഷം അദ്ദേഹം ഒരു റാലി ഉള്‍പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാതെ പഞ്ചാബില്‍ നിന്ന് മടങ്ങുകയായിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ലോയേഴ്സ് വോയ്സ് എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.

Keywords: News, National, New Delhi, Top-Headlines, Supreme Court, Punjab, PM, Narendra Modi, Controversy, State, Government, Police, Supreme court notice to Punjab police over PM Modi's Security Lapse issue.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.