കോടതി അലക്ഷ്യം; സുപ്രീംകോടതി ജഡ്ജിക്കെതിരെ മോശം പ്രചരണം നടത്തിയ അഭിഭാഷകര്‍ക്ക് മൂന്ന് മാസം തടവുശിക്ഷ

 



ന്യൂഡെല്‍ഹി: (www.kvartha.com 06.05.2020) സുപ്രീംകോടതി ജഡ്ജി റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചരണം നടത്തിയ മൂന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി. ജഡ്ജിമാര്‍ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോടതി അലക്ഷ്യ കേസില്‍ മൂന്ന് മാസത്തേക്കാണ് മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്.

കോടതി അലക്ഷ്യം; സുപ്രീംകോടതി ജഡ്ജിക്കെതിരെ മോശം പ്രചരണം നടത്തിയ അഭിഭാഷകര്‍ക്ക് മൂന്ന് മാസം തടവുശിക്ഷ

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, അഡ്വ. റാഷിദ് ഖാന്‍, അഡ്വ. നിലേഷ് ഒജാ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ ചെയ്ത കുറ്റം വിട്ടയക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ശിക്ഷാ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞു. കോടതി അലക്ഷ്യ നിയപ്രകാരം മൂവരും ചെയ്തത് ക്രിമിനല്‍ കോടതി അലക്ഷ്യമാണെന്നും വിധി പ്രസ്താവനത്തില്‍ പറയുന്നു.

മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ സുപ്രീംകോടതി എടുത്ത നടപടിയുടെ പേരിലാണ് ജഡ്ജിമാര്‍ക്കെതിരെ അഭിഭാഷകര്‍ രംഗത്ത് എത്തിയത്. ജസ്റ്റിസ് റോഹിന്റണ്‍ നരിമാനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാത്യൂ നെടുമ്പാറയെ സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും നേരത്തെ കോടതി വിലക്കിയിരുന്നു. അതിനെതിരെയാണ് അഭിഭാഷകര്‍ പ്രചാരണം നടത്തിയത്.
  
Keywords:  News, National, India, Supreme Court of India, Judge, Judiciary, Advocate, Supreme Court of India punished three lawyers for their bad comments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia