പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിന് അഞ്ചംഗ സമിതി; ജില്ലാ ജഡ്ജി ചെയര്‍മാന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 24.04.2014) പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിനായി അഞ്ചംഗ താല്‍ക്കാലിക സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ് സമിതിയുടെ അധ്യക്ഷന്‍.

ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിക്കു കൈമാറണം. ക്ഷേത്രത്തിന്റെ ട്രസ്റ്റി അംഗമായി മൂലം തിരുനാള്‍ രാമവര്‍മയ്ക്ക് തുടരാമെന്നും ജസ്റ്റീസുമാരായ എ.കെ. പട്‌നായിക്, ആര്‍.എം. ലോധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം ക്ഷേത്രഭരണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി ഹരന്‍, എ.ഡി.ജി.പി എ ഹേമചന്ദ്രന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ എന്നീപേരുകള്‍ സുപ്രീംകോടതി നിരാകരിച്ചു.

ജില്ലാ ജഡ്ജി അഹിന്ദുവാണെങ്കില്‍ ജില്ലയിലെ അടുത്ത മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥനെ സമിതി ചെയര്‍മാനായി നിയോഗിക്കാം. സമിതി അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ സിഎജി വിനോദ് റായിക്ക് മൂല്യനിര്‍ണയത്തിന്റെ ചുമതല നല്‍കി.

പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിന് അഞ്ചംഗ സമിതി; ജില്ലാ ജഡ്ജി ചെയര്‍മാന്‍ഗുരുവായൂര്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ സതീഷ് കുമാറിന് എക്‌സിക്യുട്ടിവ് ഓഫീസര്‍ ചുമതല നല്‍കി.  നിലവിലെ എക്‌സിക്യുട്ടിവ് ഓഫീസര്‍ നാല് മാസത്തെ ലീവില്‍ പോകാനും കോടതി ഉത്തരവായി. ക്ഷേത്രത്തില്‍ നിന്ന് ഒരു സാധനവും പുറത്തേക്ക് കൊണ്ടു പോകരുതെന്നും മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.

രാജകുടുംബത്തിന്റെ വിവിധ ആവശ്യങ്ങള്‍ കോടതി തള്ളി. ക്ഷേത്രത്തിന് നല്ല ഭരണമാണ് ഇനി വേണ്ടത്. രാജകുടുംബം ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ക്ഷേത്ര ഭരണത്തില്‍ അവര്‍ പൂര്‍ണ പരാജയമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ശനിയാഴ്ചകളില്‍ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ കാണിക്കകളുടെ കണക്കെടുക്കണമെന്നും കാണിക്കയിടുന്ന ഭാഗങ്ങളില്‍ സി.സി.ടി.വി കാമറ ഘടിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
മോട്ടോര്‍ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണം: പി. കരുണാകരന്‍
Keywords:  Court, Temple, District Judge, Hindu, Senior most judge, Administrative, Committee, Chairman, The Supreme Court, Padmanabhaswamy temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia