Ma'adani | മഅ്ദനിക്ക് ആശ്വാസം; കേരളത്തിലേക്ക് വരാന്‍ അനുമതി നല്കി സുപ്രീംകോടതി; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത് ഇങ്ങനെ
Apr 17, 2023, 17:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് അനുകൂല ഉത്തരവുമായി സുപ്രീം കോടതി. കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ മഅ്ദനിയുടെ അപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഉപാധികളോടെ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. കര്‍ണാടക സര്കാരിന്റെയും കര്‍ണാടക ഭീകര വിരുദ്ധ സെലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മഅ്ദനിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
കര്‍ണാടക പൊലീസ് അനുഗമിക്കണം, കേരള പൊലീസ് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് മഅ്ദനിക്ക് കേരളത്തിലേക്കു പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ഒരു മാസത്തേക്കാണ് ഈ ഇളവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നുമാണ് മഅ്ദനിയുടെ അപേക്ഷ. പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുനേരം വാദം കേട്ടപ്പോഴേയ്ക്കും ശക്തമായ വിയോജിപ്പാണ് കര്‍ണാടക അറിയിച്ചത്. ഗുരുതരമായ കുറ്റങ്ങളാണ് മഅ്ദനിക്കെതിരെ ഉള്ളതെന്നും അന്തിമ വിചാരണയ്ക്ക് അഞ്ചു മാസം കൂടിയേ എടുക്കൂ എന്നും കര്‍ണാടക സര്‍കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂര്‍ത്തിയാക്കിക്കൂടെയെന്നു ചോദിക്കുകയും ചെയ്തു.
പുതിയ സത്യവാങ്മൂലം കൂടി സമര്‍പ്പിക്കാനുണ്ടെന്ന കര്‍ണാടകയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റിയത്. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും ഇളവ് നല്കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, വിചാരണ പൂര്‍ത്തിയായതും ജാമ്യവ്യവസ്ഥകള്‍ പാലിച്ചതും മഅ്ദനിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ച പ്രശ്നങ്ങളുമുണ്ടെന്നുമാണ് അപേക്ഷയിലുള്ളത്. 12 വര്‍ഷം ജയിലിലും എട്ടു വര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാദങ്ങള്‍ കേട്ടശേഷം മഅ്ദനിക്ക് കേരളത്തിലേക്കു വരാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
Keywords: Supreme Court permits Abdul Naser Ma'adani to visit Kerala for one month, New Delhi, Abdul Naser Ma'adani, Politics, Bail, Supreme Court, Kapil Sibal, Threatening, Witness, National.
കര്‍ണാടക പൊലീസ് അനുഗമിക്കണം, കേരള പൊലീസ് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് മഅ്ദനിക്ക് കേരളത്തിലേക്കു പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ഒരു മാസത്തേക്കാണ് ഈ ഇളവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നുമാണ് മഅ്ദനിയുടെ അപേക്ഷ. പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുനേരം വാദം കേട്ടപ്പോഴേയ്ക്കും ശക്തമായ വിയോജിപ്പാണ് കര്‍ണാടക അറിയിച്ചത്. ഗുരുതരമായ കുറ്റങ്ങളാണ് മഅ്ദനിക്കെതിരെ ഉള്ളതെന്നും അന്തിമ വിചാരണയ്ക്ക് അഞ്ചു മാസം കൂടിയേ എടുക്കൂ എന്നും കര്‍ണാടക സര്‍കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂര്‍ത്തിയാക്കിക്കൂടെയെന്നു ചോദിക്കുകയും ചെയ്തു.
എന്നാല്‍, വിചാരണ പൂര്‍ത്തിയായതും ജാമ്യവ്യവസ്ഥകള്‍ പാലിച്ചതും മഅ്ദനിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ച പ്രശ്നങ്ങളുമുണ്ടെന്നുമാണ് അപേക്ഷയിലുള്ളത്. 12 വര്‍ഷം ജയിലിലും എട്ടു വര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാദങ്ങള്‍ കേട്ടശേഷം മഅ്ദനിക്ക് കേരളത്തിലേക്കു വരാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
Keywords: Supreme Court permits Abdul Naser Ma'adani to visit Kerala for one month, New Delhi, Abdul Naser Ma'adani, Politics, Bail, Supreme Court, Kapil Sibal, Threatening, Witness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.