വീരപ്പന്റെ സഹായികളുടെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി
Feb 17, 2013, 15:01 IST
ന്യൂഡല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീരപ്പന്റെ സഹായികളായ നാലുപേരുടെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. 1993ലെ കുഴിബോംബ് സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വീരപ്പന്റെ നാല് കൂട്ടാളികളാണ് ശിക്ഷയ്ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്ന പ്രതികളുടെ ആവശ്യം ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ നിരസിക്കുകയായിരുന്നു. വധശിക്ഷ ഞായറാഴ്ച നടപ്പാക്കുമെന്നതിന് യാതൊരു സൂചനകളോ തെളിവുകളോ ഇല്ലെന്ന് വ്യക്തമാക്കിയാണ് അപേക്ഷ അടിയന്തരമായി പരിഗണിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്. ജ്ഞാനമുരുഗന്, സൈമണ്‍, മീശൈ മടയാന്‍, പിലവേന്ദ്രന് എന്നിവരെയാണു കര്‍ണാടകയിലെ പാലാറില്‍ നടന്ന കുഴിബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വധശിക്ഷയ്ക്കു വിധിച്ചത്.
2004ലായിരുന്നു വിധി. 22 പോലീസുകാരാണു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വിഷയം കോടതിയില്‍ ഉന്നയിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
SUMMERY: New Delhi: The Supreme Court has refused urgent hearing on the plea of four aides of sandalwood smuggler Veerappan seeking stay of execution of their death penalty reportedly fixed for Sunday, saying there was no proof about it.
Keywords: National news, New Delhi, Supreme Court, Refused, Urgent hearing, Plea, Four aides, Sandalwood smuggler, Veerappan, Stay of execution, Death penalty, Fixed, Sunday,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.