മദ്യ നയത്തെ കുറിച്ച് കൂടുതല്‍ പറയിക്കരുതെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി

 


ഡെല്‍ഹി: (www.kvartha.com 22.01.2015) സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ മദ്യനയം വികലവും പ്രായോഗികവുമല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മദ്യ നയത്തെ കുറിച്ച് കൂടുതല്‍ പറയിക്കരുതെന്ന താക്കീതും നല്‍കി. സുപ്രീംകോടതിയുടെ വിമര്‍ശനം സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കയാണ്.

മദ്യനയ പ്രകാരം സംസ്ഥാനത്തെ അടച്ചിട്ട ഒന്‍പത്  ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിനും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള കേരള ഹൈക്കോടതിയുടെ  വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

കേസ് പരിഗണിച്ച ജസ്റ്റുമാരായ രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തുടക്കത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കേള്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.  സര്‍ക്കാരിന്റെ ആവശ്യം  ഹൈക്കോടതിയില്‍ ഉന്നയിച്ചാല്‍ മതിയെന്ന് പറഞ്ഞ കോടതി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി കോടതി അലക്ഷ്യ നടപടികള്‍ തുടങ്ങിയിരിക്കുകയാണെന്നും അതെങ്കിലും തടയണമെന്നുള്ള സര്‍ക്കാരിന്റെ  അഭിഭാഷകന്‍ വി.ഗിരിയുടെ  ആവശ്യവും കോടതി പരിഗണിക്കാന്‍ തയ്യാറായില്ല.
മദ്യ നയത്തെ കുറിച്ച് കൂടുതല്‍ പറയിക്കരുതെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി
കേരള സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം വളരെ വിചിത്രമാണെന്ന് പറഞ്ഞ കോടതി വികലവും
പ്രായോഗികമല്ലാത്തതുമായ മദ്യനയത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ വാദിക്കുന്നതെന്ന വിമര്‍ശനവും നടത്തി.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയും  മറ്റ് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാതിരിക്കുകയും ചെയ്യുന്നത് എന്ത് നയമാണെന്നും നിരീക്ഷിച്ച കോടതി സര്‍ക്കാരിന്റേത് വിവേചന നയമാണെന്നും ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
5 ലക്ഷം രൂപയും ചെക്കും വാങ്ങി വ്യാപാരിയെ വഞ്ചിച്ചു; പിതാവിനും മകള്‍ക്കുമെതിരെ കേസ്
Keywords:  Supreme court rejected Governmet appeal for BAR case, New Delhi, Criticism, Judge, Hotel, Advocate, High Court of Kerala, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia