ഖാലിസ്ഥാന്‍ തീവ്രവാദി ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
Jan 31, 2014, 12:32 IST
ഡെല്‍ഹി: 1993ലെ ഡെല്‍ഹി ബോംബ് സ്ഫോടനപരമ്പരക്കേസില്‍ പ്രതിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭുല്ലറിന്റെ മാനസികാരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടായെന്നു ചൂണ്ടിക്കാട്ടിയും വധശിക്ഷ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭുള്ളറിന്റെ ഭാര്യ നവനീത് കൗര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി .
വധശിക്ഷ നടപ്പാക്കുന്നതില്‍ ദീര്‍ഘമായ കാലതാമസമുണ്ടായാല്‍ വധശിക്ഷയില്‍ ഇളവ് ചെയ്യാമെന്നും മാനസിക പ്രശ്നമുള്ളവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവനീത് കൗര്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ 11 വര്‍ഷത്തോളമായി ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്ന ഭുള്ളറിന്റെ മാനസിക നില തകരാറിലാണെന്നും കൗര്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാനസിക ആരോഗ്യം സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും അനുകൂലമായ റിപോര്‍ട്ട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്രയും കാലം ഭുള്ളറിന്റെ വധശിക്ഷ നടപ്പാക്കാതിരുന്നത്. 2003 ജനുവരിയില്‍ രാഷ്ട്രപതിക്ക് ഭുള്ളര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി തള്ളിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന എം.എസ്. ബിട്ടയ്ക്കു നേരെ 1993ലും പഞ്ചാബ് എസ്എസ്പി സുമേദ് സിങ് സെയ്നിക്കു നേരെ '91ലുമുണ്ടായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കേസുകളില്‍ വിചാരണ കോടതി 2001ല്‍ ഭുള്ളര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. 2011 ല്‍ ആണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്.
ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷയില്‍ ഇളവ്
നല്‍കാമെന്ന വിധിയുടെ പശ്ചാത്തലത്തില്‍ 15 പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. 1993ല്‍ ഡെല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്പതുപേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
പോലീസിനെ ഭയന്നോടി കിണറ്റില്‍ വീണ യുവാക്കളില്‍ ഒരാള്‍ മരിച്ചു; നാട്ടുകാര്‍ സ്റ്റേഷന് ഉപരോധിച്ചു
Keywords: Supreme Court stays Devinder Pal Singh Bhullar's execution, New Delhi, Bomb Blast, Report, Congress, Doctor, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.