Supreme Court | ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍കാരിന് സുപ്രീം കോടതിയില്‍ നിന്നും വന്‍തിരിച്ചടി; പിഐബി ഫാക്ട് ചെക് യൂനിറ്റ് സ്റ്റേ ചെയ്തു
Mar 21, 2024, 14:27 IST
ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസര്‍കാരുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെയും വാര്‍ത്തകളുടെയും വസ്തുതാ പരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സ്റ്റേ ചെയ്ത് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക് യൂനിറ്റ് സ്ഥാപിച്ചതിനെതിരെയാണു കോടതിയുടെ നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം തന്നെ സ്റ്റേ ചെയ്തത് കേന്ദ്രസര്‍കാരിനെ സംബന്ധിച്ച് വന്‍തിരിച്ചടിയായിരിക്കയാണ്.
കേന്ദ്രസര്‍കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക് യൂനിറ്റിന്റെ പ്രവര്‍ത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കാമ്ര എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഹര്‍ജികള്‍ പരിഗണിക്കുന്നത് കണക്കിലെടുത്തു കഴിഞ്ഞദിവസമാണു വാര്‍ത്തകളുടെ പരിശോധനയ്ക്ക് പിഐബിക്കു ചുമതല നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സര്‍കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
അശ്ലീലം, ആള്‍മാറാട്ടം അടക്കം എട്ടു തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സമൂഹമാധ്യമ കംപനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാര്‍ത്തകളും 2021 ലെ ഐടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു. ചട്ടഭേദഗതിക്കെതിരെ ഇന്‍ഡ്യന്‍ ന്യൂസ് പേപര്‍ സൊസൈറ്റി (ഐഎന്‍എസ്) അടക്കം രംഗത്തുവന്നിരുന്നു.
ബോംബൈ ഹൈകോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതു വരെയാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 15നാണ് ബോംബൈ ഹൈകോടതി ഇനി കേസ് പരിഗണിക്കുന്നത്.
കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക് യൂനിറ്റ് സ്ഥാപിച്ചതിനെതിരെയാണു കോടതിയുടെ നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം തന്നെ സ്റ്റേ ചെയ്തത് കേന്ദ്രസര്‍കാരിനെ സംബന്ധിച്ച് വന്‍തിരിച്ചടിയായിരിക്കയാണ്.
കേന്ദ്രസര്‍കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക് യൂനിറ്റിന്റെ പ്രവര്‍ത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കാമ്ര എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഹര്‍ജികള്‍ പരിഗണിക്കുന്നത് കണക്കിലെടുത്തു കഴിഞ്ഞദിവസമാണു വാര്‍ത്തകളുടെ പരിശോധനയ്ക്ക് പിഐബിക്കു ചുമതല നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സര്‍കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
അശ്ലീലം, ആള്‍മാറാട്ടം അടക്കം എട്ടു തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സമൂഹമാധ്യമ കംപനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാര്‍ത്തകളും 2021 ലെ ഐടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു. ചട്ടഭേദഗതിക്കെതിരെ ഇന്‍ഡ്യന്‍ ന്യൂസ് പേപര്‍ സൊസൈറ്റി (ഐഎന്‍എസ്) അടക്കം രംഗത്തുവന്നിരുന്നു.
Keywords: Supreme Court stays IT Ministry’s notification establishing fact check unit under PIB to identify fake news, New Delhi, News, Politics, Lok Sabha Election, Supreme Court, Stay, IT Ministry’s Notification, Chief Justice, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.