46 കാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 11,816 കല്ലുകള്‍

 


ജയ്പൂര്‍: (www.kvartha.com 05.12.2016) 46 കാരനായ ബിസിനസുകാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 11,816 കല്ലുകള്‍. ജൈപൂര്‍ മധുര ബഗല്‍പൂരിലെ ബിസിനസുകാരന്‍ വിനോദ് ശര്‍മയുടെ പിത്ത സഞ്ചിയില്‍ നിന്നാണ് ഇത്രയുമധികം കല്ലുകള്‍ നീക്കം ചെയ്തത്.

സവായ് മാന്‍ സിംഗ് ആശുപത്രിയിലെ സര്‍ജന്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ദിവസം കൊണ്ടാണ് സര്‍ജനും ബന്ധുക്കളും ചേര്‍ന്ന് കല്ലുകള്‍ എണ്ണി തിട്ടപ്പെടുത്തിയത്. രണ്ട് മില്ലി മീറ്റര്‍ മുതല്‍ 3.2 മില്ലി മീറ്റര്‍ വരെയുള്ള കല്ലുകളാണ് വയറ്റിലുണ്ടായിരുന്നത്. നീക്കം ചെയ്ത കല്ലുകള്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സവായ് മാന്‍ സിംഗ് ആശുപത്രിയില്‍ ആദ്യമായാണ് ഒരു രോഗിയുടെ വയറ്റില്‍ നിന്നും ഇത്രയുമധികം കല്ലുകള്‍ നീക്കം ചെയ്യുന്നത്.

നവംബര്‍ 17നാണ് വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഒരാഴ്ച കഴിഞ്ഞ് 23നാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ സി ടി സ്‌കാന്‍ നടത്തിയപ്പോഴും ഇത്രയധികം കല്ലുകള്‍ വയറ്റിലുണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത വയറുവേദന മൂലം നിരവധി ആശുപത്രികളില്‍ ചികിത്സ തേടി വന്നിരുന്നതായി വിനോദ് ശര്‍മ പറഞ്ഞു.

46 കാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 11,816 കല്ലുകള്‍

Keywords : Jaipur, Doctor, Hospital, Treatment, National, Vinod Sharma, Surgeons remove 11,816 gallstones from a patient with stomach pain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia