Actors donated | മിഷോങ് ചുഴലിക്കാറ്റ്: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി തെന്നിന്‍ഡ്യന്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും; നല്‍കിയത് 10 ലക്ഷം
Dec 5, 2023, 15:17 IST
ചെന്നൈ: (KVARTHA) മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്മാരായ സൂര്യയും കാര്‍ത്തിയും. ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവനയായി നല്കി. താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളപ്പൊക്കം ഏറെ ദുരിതംവിതച്ച ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക. ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് താരങ്ങള്‍ സഹായം എത്തിക്കുക. നേരത്തെയും പ്രളയ സമയത്ത് ഇരുവരും സഹായ ഹസ്തവുമായി എത്തിയിരുന്നു.
പ്രളയത്തെ തുടര്‍ന്ന് ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചുമരണങ്ങളാണ് റിപോര്‍ട് ചെയ്തത്. നിരവധി പേര്‍ക്ക് പരുക്കുകളും സംഭവിച്ചു. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ് വേകള്‍ അടച്ചതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ചയും പൊതു അവധിയായിരുന്നു.
കഴിഞ്ഞദിവസം വെള്ളക്കെട്ടിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചിരുന്ന വിമാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 70 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. മിഷോങ് ചുഴലിക്കാറ്റിനെത്തുര്‍ന്ന് പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. വെള്ളക്കെട്ടിലൂടെ കാറുകളും മറ്റും ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെവെച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു.
Keywords: Suriya and Karthi donated 10 lakhs to the cyclone Michuang affected four districts, Chennai, News, Actors, Suriya, Karthi, Donated, Flood, Rain, Fans Association, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.