MK Stalin | വിമാന യാത്രയ്ക്കിടെ ടെനീസ് ഇതിഹാസം നൊവാക് ജോകോവിചിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
Jan 29, 2024, 22:02 IST
ചെന്നൈ: (KVARTHA) വിമാന യാത്രയ്ക്കിടെ ടെനീസ് ഇതിഹാസം നൊവാക് ജോകോവിച്ചിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ജോകോവിചിനൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ എക്സില്‍ പങ്കുവെച്ചു. ഒപ്പം കുറിപ്പും.
'ആകാശത്തെ സര്‍പ്രൈസ്. സ്പെയിനിലേക്കുള്ള യാത്രയില്‍ ടെനീസ് ഇതിഹാസം നൊവാക് ജോകോവിചിനെ കണ്ടുമുട്ടി'- ഇരുവരും ഒരുമിച്ചുള്ള ചിത്രം എക്സില്‍ പങ്കുവെച്ചുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. തമിഴ്നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്റ്റാലിന്റെ സ്പെയിന്‍ യാത്ര. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കുശേഷം ഫെബ്രുവരി ഏഴിന് സ്റ്റാലിന്‍ നാട്ടില്‍ മടങ്ങിയെത്തും. ശനിയാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെട്ട സ്റ്റാലിന്‍ ഞായറാഴ്ചയാണ് മാഡ്രിഡിലെത്തിയത്.
24 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ നൊവാക്, ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ പുറത്തായിരുന്നു. കിരീടം നേടിയ യാനിക് സിന്നറാണ് സെമിയില്‍ ജോകോവിചിനെ തോല്‍പ്പിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.