സൂര്യനെല്ലി: ബി.ജെ.പി ദേശീയ നേതൃത്വം നിലപാട് മാറ്റി: കുര്യന്റെ രാജി ആവശ്യപ്പെടും

 


ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരായ നിലപാട് ബി.ജെ.പി. കേന്ദ്രനേതൃത്വം മാറ്റി. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യന്റെ രാജി ദേശീയ നേതൃത്വം ആവശ്യപ്പെടുമെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. കേന്ദ്ര നേതൃത്വവും സംസഥാന നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ചയിലാണ് ഇക്കാര്യം തീരുമാനമായത്.

ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുമെന്ന് കുര്യന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതായും ബി.ജെ.പി. വക്താവ് പറഞ്ഞു.

സൂര്യനെല്ലി: ബി.ജെ.പി ദേശീയ നേതൃത്വം നിലപാട് മാറ്റി: കുര്യന്റെ രാജി ആവശ്യപ്പെടുംനേരത്തെ ബി.ജെ.പി. കേന്ദ്രനേതൃത്വം പി.ജെ. കുര്യന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം വരെ കുര്യനെ പിന്തുണച്ചിരുന്ന ബി.ജെ.പി കേന്ദ്രത്തിന്റെ നിലപാട് മാറ്റം വരുംദിവസങ്ങളില്‍ സൂര്യനെല്ലിക്കേസ് വന്‍ചര്‍ചയ്ക്ക് വഴിത്തിരിവിലേക്ക് എത്തുമെന്നാണ് സൂചന. 

Keywords : New Delhi, BJP, National, P.J. Kurian, Resignation, Supreme Court, Suryanelli, Case, Inquiry, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia