സോ­ണി­യാ­ഗാ­ന്ധി­ക്ക് സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യു­ടെ കത്ത്

 




ന്യൂ­ഡല്‍ഹി: സൂര്യ­നെല്ലിക്കേസില്‍ പി.ജെ കുര്യന്റെ പ­ങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. അധികാ­ര­ത്തിന്റെ തണല്‍ ഉള്ളതുകൊണ്ട് കേസില്‍ നിന്ന് കുര്യന്‍ ര­ക്ഷ­പ്പെ­ടു­ക­യാ­ണെന്ന് പെണ്‍കുട്ടിയുടെ അമ്മ ക­ത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 17 വര്‍ഷമായി മകള്‍ പി.ജെ കുര്യനെതിരായ മൊഴിയില്‍ ഉറച്ചുനില്‍­ക്കു­ക­യാണ്. എ .കെ ആന്റണി മുഖ്യമന്ത്രിയായി­രു­ന്ന അ­വ­സ­ര­ത്തില്‍ കു­ര്യ­നെ­തിരെ പരാതി നല്‍­കി­യി­രുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുര്യന്‍ കേസില്‍ നിന്നും രക്ഷ­പ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരായ നി­യമത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനായിരിക്കുന്നതില്‍ വേ­ദ­ന­യുണ്ട്. കുര്യ­നെ ആ സ്ഥാനത്തുനിന്ന് മാറ്റാന്‍ ­കോണ്‍­ഗ്ര­സ് ത­യ്യാ­റാ­കണം.

സോ­ണി­യാ­ഗാ­ന്ധി­ക്ക് സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യു­ടെ കത്ത് അമ്മ എന്ന നില­യില്‍ തന്റെ വികാരം മനസിലാക്കാന്‍ സോണിയയ്ക്ക് കഴിയുമെന്ന പ്രത്യാശയോടെയാണ് പെണ്‍കുട്ടിയുടെ അമ്മ കത്ത് അവസാനിപ്പിക്കുന്നത്.

പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യു­ടെ ക­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കേസില്‍ പി .ജെ കു­ര്യന്റെ പ­ങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടു­മെ­ന്ന റി­പോര്‍­ടു­കള്‍ ഡല്‍­ഹി­യില്‍ പ്ര­ച­രി­ക്കു­ന്നു­ണ്ട് . ഈ സാഹചര്യം മനസിലാക്കി മുഖ്യമന്ത്രി ഉമ്മന്‍­ചാണ്ടി­യും അ­ദ്ദേ­ഹ­ത്തിന്റെ നിലപാടില്‍ അയവുവരുത്തിയിരുന്നു. പി. ജെ കുര്യനെതിരെ രാജ്യവ്യാ­പ­കമായ പ്രക്ഷോഭം ഇടതുസംഘ­ട­ന­കളും നടത്തിവ­രു­ന്നു­ണ്ട്.

Keywords: Suryanelli, P.J.Kuryan, Sonia Gandhi, Girl, Mother, Letter, New Delhi, A.K Antony, Chief Minister, Umman Chandi, Daughter, Politics, Complaint, Congress, Women, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Suryanelli rape case: Mother rights to Soniya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia