മുംബയ്: കല്‍ക്കരി അഴിമതി വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് ബി ജെ പി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ല. ഇതേസമയം കല്‍ക്കരി ഇടപാട് റദ്ദാക്കി അഴിമതിയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കാമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.
പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കണമെന്നാണ് ബി ജെ പിയുടെ നിലപാട്. എന്നാല്‍ കല്‍ക്കരി ബ്‌ളോക്ക് അനുവദിച്ചത് റദ്ദാക്കണം. ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതാണ്. പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് ബി ജെ പി പിന്നോട്ട് പോയതായുള്ള വാര്‍ത്തകളും തെറ്റാണ് സുഷമ പറഞ്ഞു.
SUMMARY: Senior leader Sushma Swaraj on Sunday said that BJP holds Prime Minister Manmohan Singh directly responsible for coal scam and that there was no change in their demand for his resignation.
key words: Senior leader, Sushma Swaraj , BJP, Prime Minister, Manmohan Singh ,UPA , Advani ,PM, Parliament, Swaraj , Congress president Sonia Gandhi, Gandhi , government , Prime Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.