ദുബൈയില്‍ പ്രവാസിയുടെ നിയമ പോരാട്ടം: ആശുപത്രി കിടക്കയില്‍ നിന്നും മന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു; എംബസിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു
Dec 1, 2016, 11:19 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.12.2016) നാട്ടിലേക്ക് വരാനുള്ള നീണ്ട രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനായുള്ള കോടതി നടപടികള്‍ക്കായി ഇന്ത്യക്കാരനായ തൊഴിലാളി 1000 ല്‍ അധികം കിലോ മീറ്റര്‍ നടന്ന സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥ സെല്‍വരാജ് (48) ആണ് തൊഴില്‍ സംബന്ധിച്ച പരാതിയിന്മേല് കോടതിയില്‍ നീണ്ട രണ്ട് വര്‍ഷത്തെ നിയമ പോരാട്ടം നടത്തിയത്.
വാര്‍ത്ത വന്നതിന് പിന്നാലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംഭവത്തില്‍ ഇടപെടുകയും എംബസിയോട് റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഡെല്‍ഹിയില്‍ ആള് ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് സുഷമ. നവംബര്‍ ഏഴിനാണ് സുഷമയെ ഡയാലിസിസിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ വൃക്ക മാറ്റിവെക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.
വിദേശകാര്യമന്ത്രി എന്നനിലയില്‍ പ്രവാസികളുടെ എല്ലാ കാര്യങ്ങളിലും ഇടപെടാറുള്ള സുഷമ ആശുപത്രിക്കിടക്കയില്‍ വെച്ചാണ് സെല്‍വരാജിന്റെ വാര്‍ത്ത അറിഞ്ഞതോടെ അന്വേഷണം നടത്താന്‍ എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുഷമ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രവാസികള്‍ വൃക്ക ദാനത്തിനായി മുന്നോട്ടുവന്നതിനു കാരണവും മറ്റൊന്നല്ല. തങ്ങളുടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാന്‍ പ്രയത്നിക്കുന്ന സുഷമയുടെ മനസ് തന്നെയാണ് അതിനുകാരണം.
മാതാവ് മരിച്ചതോടെ നാട്ടില്‍ പോകാന്‍ ഒരുങ്ങിയ സെല്‍വരാജിന് കമ്പനി അവധി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇതിനിടയ്ക്ക് കോടതി നടപടികള്‍ക്കായി സോനാപൂരില്‍ നിന്നും ദുബൈ കോടതി സമുച്ചയത്തിലേക്ക് 20 ഓളം തവണ നടന്നുപോകേണ്ടി വന്നു വെന്നും സെല്‍വരാജ് പറഞ്ഞിരുന്നു. സോനാപൂരില്‍ നിന്നും കറാമയിലേക്കുള്ള യാത്രയ്ക്ക് ബസില്‍ പോവുകയാണെങ്കില്‍ ചെറിയ തുക മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ ആ തുക പോലും സെല്‍വരാജിന്റെ കൈവശം ഉണ്ടായിരുന്നില്ല.
തിരക്കുപിടിച്ച ദുബൈ റോഡരികിലൂടെ വെയിലും പൊടിക്കാറ്റുമേറ്റ് രണ്ട് മണിക്കൂര്‍ നടക്കണം സോനാപൂരില്‍ നിന്ന് ദുബൈ കോടതി വരെയുള്ള 22 കിലോ മീറ്റര്‍ താണ്ടാന്‍. പുലര്‍ച്ചെ നാല് മണിക്ക് തന്നെ എഴുന്നേറ്റു സെല്‍വരാജ് കോടതിയിലേക്ക് പുറപ്പെടും. ചിലപ്പോള്‍ ഓരോ 15 ദിവസത്തിനിടയിലും കോടതി കേസിനായി വിളിക്കും.
പൊരിവെയിലത്ത് നടക്കാന്‍ പ്രയാസമുള്ളതിനാല്‍ കോടതിയില്‍ ഹാജരായതിന് ശേഷം വൈകുന്നേരം വരെ പാര്‍ക്കിലും മറ്റുമായി സമയം കഴിച്ചുകൂട്ടും. ഉഷ്ണകാലമായതിനാല്‍ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും സെല്‍വരാജ് പറയുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുവര്‍ഷത്തിനിടയില്‍ ഇങ്ങനെ 20 പ്രാവശ്യം കോടതി കയറിയിട്ടുണ്ട്. പോക്കും വരവുമായി 54 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവന്നു. ആയിരത്തിലധികം കിലോ മീറ്ററാണ് സെല്‍വരാജ് നടന്നു തീര്‍ത്തത്. 'ഇനി നാട്ടിലെത്തണം. നാട്ടിലേക്ക് നടന്നു പോകാനാകില്ലല്ലോ' എന്നും സെല്‍വ രാജ് ചോദിക്കുന്നു.
Keywords: Sushma Swaraj Seeks Report On Indian Who Walked 1000 Km For Justice In Dubai, New Delhi, Embassy, hospital, Treatment, Complaint, Court, Holidays, National.

പണമില്ലാത്തതിനാല്‍ ഇത്രയും കിലോ മീറ്റര്‍ താണ്ടി നിയമ പോരാട്ടം നടത്തിയ സെല്‍വരാജ് ഇപ്പോള്‍ വിമാന ടിക്കറ്റിനായി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. അതിനിടയാണ് വാര്‍ത്ത കണ്ട് പ്രവാസികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന സുഷമ തന്നെ പ്രശ്നത്തില്‍ ഇടപെട്ടത്. ഇത് സെല്‍വരാജിന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നതിനിന്റെ സൂചനയാണ്.
I have asked for a report from Indian Embassy in Dubai.— Sushma Swaraj (@SushmaSwaraj) November 30, 2016
Indian Walked 1,000 Km To Dubai Court https://t.co/kbvwVV67QP via @ndtv @templetree1
Also Read:
കെ ടി ജയകൃഷ്ണന് മാസ്റ്റര്‍ ദിനാചരണത്തില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; കുമ്പള പോലീസ് വലയത്തില്‍
Keywords: Sushma Swaraj Seeks Report On Indian Who Walked 1000 Km For Justice In Dubai, New Delhi, Embassy, hospital, Treatment, Complaint, Court, Holidays, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.