വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയയായി; വൃക്ക മാറ്റിവെക്കേണ്ടിവരും
Nov 16, 2016, 12:30 IST
ന്യൂഡല്‍ഹി: (www.kvartha.com 16.11.2016) കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയയായി. ഡെല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഡയാലിസിസിന് വിധേയായത്.
കഴിഞ്ഞ ദിവസമാണ് വൃക്കയ്ക്ക് തകരാറുണ്ടായതിനെ തുടര്‍ന്ന് മന്ത്രിക്ക് ഡയാലിസിസ് നടത്തിയത്. മന്ത്രിയുടെ വൃക്ക മാറ്റിവയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുള്ള പരിശോധനകള്‍ നടന്നു വരികയാണ്.
നവംബര്‍ ഏഴിനാണ് സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഡയാലിസിസിന് വിധേയയാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന കാര്യം മന്ത്രി തന്നെയാണ് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്. വൃക്ക തകരാറിനെ തുടര്‍ന്ന് ഞാന്‍ എയിംസില്‍ ചികിത്സയിലാണ്. ഡയലാസിസ് തുടരുകയാണ്. വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പരിശോധനകളും നടത്തുന്നുണ്ട്. കൃഷ്ണ
ഭഗവാന്‍ എന്നെ അനുഗ്രഹിക്കും എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.
കഴിഞ്ഞ കുറെ മാസങ്ങളായി സുഷമാ സ്വരാജ് ആശുപത്രിയില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താന്‍ എത്താറുണ്ട്. ഏപ്രിലില്‍ ന്യുമോണിയ ബാധയെ തുടര്‍ന്ന് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read:
മഹിളാമന്ദിരത്തില്‍ നിന്നും പെണ്‍കുട്ടിയെയും യുവതിയെയും കാണാതായി
Keywords: Sushma Swaraj suffers kidney failure, put on dialysis, New Delhi, hospital, Treatment, Report, Twitter, Visit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.