Sushmita Sen Reveals | ആദ്യ ചിത്രമായ ദസ്തകിന്റെ സെറ്റില്‍ വെച്ച് സംവിധായകന്‍ മഹേഷ് ഭട് തന്നെ പരസ്യമായി അപമാനിച്ചെന്ന് സുസ്മിത സെന്‍; ശേഷം സംഭവിച്ചത്!

 


മുംബൈ: (www.kvartha.com) ആദ്യ ചിത്രമായ ദസ്തകിന്റെ സെറ്റില്‍ വെച്ച് സംവിധായകന്‍ മഹേഷ് ഭട് തന്നെ പരസ്യമായി അപമാനിച്ചെന്ന് നടിയും മുന്‍ മിസ് യൂനിവേഴ്സുമായ സുസ്മിത സെന്‍ വെളിപ്പെടുത്തി. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പുതുമുഖത്തിന്റെ എല്ലാ പോരായ്മകളും ഉണ്ടെന്നും കുറ്റപ്പെടുത്തിയതായി സെന്‍ പറഞ്ഞു. അടുത്തിടെ നടി ട്വിങ്കിള്‍ ഖന്നയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
                     
Sushmita Sen Reveals | ആദ്യ ചിത്രമായ ദസ്തകിന്റെ സെറ്റില്‍ വെച്ച് സംവിധായകന്‍ മഹേഷ് ഭട് തന്നെ പരസ്യമായി അപമാനിച്ചെന്ന് സുസ്മിത സെന്‍; ശേഷം സംഭവിച്ചത്!

'മഹേഷ് ഭട് മികച്ച സംവിധായകനാണ്, കാരണം 40 മാധ്യമപ്രവര്‍ത്തകര്‍ക്കും 20 പ്രൊഡക്ഷന്‍ ജീവനക്കാര്‍ക്കും മുന്നില്‍ വെച്ച് അദ്ദേഹം എന്നെ പരസ്യമായി അപമാനിച്ചു. ഞാന്‍ കരയാന്‍ തുടങ്ങി, എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ എന്നെ വിളിച്ചത്, എങ്ങനെ അഭിനയിക്കണമെന്ന് എനിക്കറിയില്ല, എന്ന് ഞാന്‍ തുറന്നടിച്ചു. പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നത്, ക്യാമറയ്ക്ക് മുന്നില്‍ മിസ് യൂമിനിവേഴ്‌സ് കളിക്കാനോ എന്ന് മഹേഷ് ഭട് ദേഷ്യപ്പെട്ടു.

അതോടെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വന്നു. ഞാന്‍ ഭയങ്കരമായി ദേഷ്യപ്പെടുകയും സെറ്റില്‍ നിന്ന് ഇറങ്ങി പോകാന്‍ തുടങ്ങുകയും ചെയ്തു, അതോടെ അദ്ദേഹം എന്റെ കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചു, ഞാന്‍ കൈ തട്ടിമാറ്റിയിട്ട് പറഞ്ഞു, നിങ്ങള്‍ എന്നോട് ഇങ്ങനെ സംസാരിക്കരുത്. എന്നിട്ട് ഞാന്‍ നടന്ന് പോയി, അപ്പോള്‍ അദ്ദേഹം വീണ്ടും കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു: 'ഇതാണ് ദേഷ്യം! പോയി ഇങ്ങനെ അഭിനയിക്കൂ...., ഞാന്‍ അങ്ങനെ തന്നെ അഭിനയിച്ചു', സുസ്മിത സെന്‍ ഓര്‍മിച്ചു. അങ്ങനെയാണ് സുസ്മിത സെന്‍ ആദ്യ സിനിമയിലെ ആ ഷോട് മനോഹരമാക്കിയത്.

ദസ്തകില്‍ മിസ് യൂനിവേഴ്‌സ് ആയ യുവതിയെയാണ് സുസ്മിത അവതരിപ്പിച്ചത്. ശരദ് കപൂര്‍ അവതരിപ്പിച്ച കഥാപാത്രം സുസ്മിതയുടെ കഥാപാത്രത്തെ ചതിക്കുന്നതാണ് കഥ. മുകുള്‍ ദേവാണ് ചിത്രത്തിലെ നായകന്‍. 1996ല്‍ ദസ്തകറിലൂടെയാണ് സുസ്മിത സെന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1994-ല്‍ മിസ് യൂനിവേഴ്സ് പട്ടം നേടി. ആരാധകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ആര്യ എന്ന വെബ് സീരീസിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്.

Keywords: Sushmita Sen Reveals Mahesh Bhatt Publicly Insulted Her On Sets Of Actress’ Debut Film Dastak, National, Mumbai, News, Top-Headlines, Latest-News, Actress, Film, Media, Web series.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia