Attacked | അവിഹിത ബന്ധം ആരോപിച്ച് കോണ്‍സ്റ്റബിളിന് പൊതുമധ്യത്തില്‍വച്ച് മര്‍ദനം; വസ്ത്രമടക്കം വലിച്ചുകീറി രണ്ടാം ഭാര്യ, ദൃശ്യങ്ങള്‍ പുറത്ത്
Dec 17, 2022, 09:01 IST
കാണ്‍പൂര്‍: (www.kvartha.com) കാണ്‍പൂരില്‍ അവിഹിത ബന്ധം ആരോപിച്ച് കോണ്‍സ്റ്റബിളിന് പൊതുമധ്യത്തില്‍വച്ച് രണ്ടാം ഭാര്യയുടെ മര്‍ദനം. വെള്ളിയാഴ്ച രാവിലെ പാര്‍കില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം. നൌബാസ്റ്റ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ദുര്‍ഗേഷ് സോങ്കറിനാണ് രണ്ടാം ഭാര്യയില്‍ നിന്ന് ക്രൂര മര്‍ദനം ഏറ്റത്. സംഭവം കണ്ടുനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തുടര്‍ച്ചയായി മര്‍ദിച്ചശേഷം കോണ്‍സ്റ്റബിളിന്റെ വസത്രമടക്കം യുവതി വലിച്ചുകീറി പറിച്ചെടുക്കുന്നുണ്ട്. ഇതിനിടെ, എന്തിനാണ് മര്‍ദനമെന്ന് തിരക്കിയ ആളുകളോട് വിവാഹ ബന്ധത്തിന് പുറമേ മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയതിനാണ് തല്ലുന്നതെന്ന് വിശദമാക്കിയ ശേഷം യുവതി അടി തുടരുകയായിരുന്നു.
അവിഹിത ബന്ധം പുലര്‍ത്തിയെന്ന ദുര്‍ഗേഷ് സോങ്കറിന്റെ ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ അടുത്തിടെയാണ് ഇയാളെ സേനയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു ദുര്‍ഗേഷ് രണ്ടാം ഭാര്യയെ വിവാഹം ചെയ്തതെന്നാണ് വിവരം. തുടര്‍ന്ന് ഇവര് രണ്ട് പേരുമല്ലാതെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതാണ് നിലവിലെ മര്‍ദനത്തിന് കാരണമായതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
Keywords: News,National,India,Uttar Pradesh,Lucknow,attack,Local-News,Social-Media,Video, Suspecting infidelity, constable's second wife thrashes him, tears clothes in public
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.