Car Accident | ഇറ്റലിയില്‍ നിരവധി കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 'സ്വദേശ്' നടി ഗായത്രി ജോഷിയും ഭര്‍ത്താവ് വികാസും അത്ഭുതകരമായി രക്ഷപ്പെട്ടു; ഫെരാരിക്ക് തീപിടിച്ച് സ്വിസ് ദമ്പതികള്‍ മരിച്ചു
Oct 4, 2023, 13:27 IST
മുംബൈ: (KVARTHA) ശാറുഖ് ഖാന്‍ നായകനായ 'സ്വദേശ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും സഞ്ചരിച്ചിരുന്ന കാര്‍ ഇറ്റലിയിലെ സര്‍ഡിനയില്‍ അപകടത്തില്‍പ്പെട്ടു.
ആഡംബര കാര്‍ പരേഡ് അവതരിപ്പിക്കുന്ന 'സര്‍ഡിനിയ സൂപര്‍കാര്‍ ടൂറി'നിടെയാണ് അപകടം. ഗായത്രിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി, ഫെരാരിയിലും മറ്റൊരു വാനിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഫെരാരിക്ക് തീപിടിച്ച് അതിലെ യാത്രക്കാരായ മെലിസ ക്രൗടലി (63), മാര്‍കസ് ക്രൗട്ലി (67) എന്നിവരാണ് മരിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളായ ദമ്പതികളാണ് മരിച്ചവരെന്നാണ് റിപോര്‍ട്.
അപകടത്തെ കുറിച്ച് ഗായത്രി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തങ്ങള്‍ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് ഗായത്രി അറിയിച്ചത്. സ്വദേശ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായത്രി അതിനുശേഷം ഒബ്റോയ് റിയല്‍റ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വികാസ് ഒബ്റോയിയെ വിവാഹം കഴിക്കുകയും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു.
ഇപ്പോള്‍, ഉറ്റസുഹൃത്തുക്കളായ സോണാലി ബിന്ദ്രെയുടെയും സുസെന്ന ഖാന്റെയും അവധിക്കാല ചിത്രങ്ങളിലോ അല്ലെങ്കില്‍ ബോളിവുഡ് പാര്‍ടികളിലോ മാത്രമേ ഗായത്രിയെ കാണാറുള്ളൂ.
സര്‍ഡിനയിലെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂടിയിടിച്ചാണ് അപകടമുണ്ടായത്. ഗായത്രിയും ഭര്‍ത്താവും അവധി ആഘോഷിക്കാന്‍ സര്‍ഡിനയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും പരുക്കില്ലെന്നാണ് റിപോര്‍ട്.
ആഡംബര കാര്‍ പരേഡ് അവതരിപ്പിക്കുന്ന 'സര്‍ഡിനിയ സൂപര്‍കാര്‍ ടൂറി'നിടെയാണ് അപകടം. ഗായത്രിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി, ഫെരാരിയിലും മറ്റൊരു വാനിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഫെരാരിക്ക് തീപിടിച്ച് അതിലെ യാത്രക്കാരായ മെലിസ ക്രൗടലി (63), മാര്‍കസ് ക്രൗട്ലി (67) എന്നിവരാണ് മരിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളായ ദമ്പതികളാണ് മരിച്ചവരെന്നാണ് റിപോര്‍ട്.
അപകടത്തെ കുറിച്ച് ഗായത്രി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തങ്ങള്‍ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് ഗായത്രി അറിയിച്ചത്. സ്വദേശ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായത്രി അതിനുശേഷം ഒബ്റോയ് റിയല്‍റ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വികാസ് ഒബ്റോയിയെ വിവാഹം കഴിക്കുകയും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു.
ഇപ്പോള്‍, ഉറ്റസുഹൃത്തുക്കളായ സോണാലി ബിന്ദ്രെയുടെയും സുസെന്ന ഖാന്റെയും അവധിക്കാല ചിത്രങ്ങളിലോ അല്ലെങ്കില്‍ ബോളിവുഡ് പാര്‍ടികളിലോ മാത്രമേ ഗായത്രിയെ കാണാറുള്ളൂ.
Keywords: Swades actor Gayatri Joshi, husband Vikas escape deadly multiple-car collision in Italy, Swiss couple died, Mumbai, News, Swades Actress Gayatri Joshi, Accident, Multiple-Car Collision, Swiss Couple Died, Social Media, Holydays, Report, National News.Two deaths on a Ferrari in Sardina, Italy pic.twitter.com/skT3CaXg0T
— Globe Clips (@globeclip) October 3, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.