ശിവലിംഗത്തെകുറിച്ച് പരാമര്‍ശം; സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്തു
Dec 1, 2012, 16:56 IST
ഭോപ്പാല്‍: ശിവനെ കുറിച്ച് പരാമര്‍ശം നടത്തിയതിന് സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്തു. തീവ്രഹിന്ദു സംഘടനയായ സന്‍സ്കൃതി ബച്ചാവോ മഞ്ച് പ്രവര്‍ത്തകര്‍ ആണ് സ്വാമി അഗ്നിവേശിനെ ഭോപ്പാലില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത പൊതുവേദിയില്‍ വെച്ച് കയ്യേറ്റം ചെയ്തത്.
'ഹിന്ദുക്കള്‍ക്ക് അമര്‍നാഥിലെ ശിവലിംഗം പവിത്രമാണ്. എന്നാല്‍ അതില്‍ നിന്ന് ഒഴുകുന്നത് ഐസ് ഉരുകി ഉണ്ടാകുന്ന വെള്ളമാണ്' എന്ന പ്രസ്താവനയാണ് പ്രവര്‍ത്തകരുടെ രോഷത്തിന് കാരണമായത്. അതേ വേദിയില്‍വെച്ച് കാവി വസ്ത്രം ധരിച്ചവര്‍ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഏതാനും പേര് സ്വാമിയെ അക്രമിക്കുകയായിരുന്നു. അഗ്നിവേശിന്റെ വസ്ത്രം വലിച്ചു കീറിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ തലപ്പാവ് അഴിച്ചെടുക്കാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
തന്നെ ആക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുന്നുവെന്നും ഇനി അതേക്കുറിച്ച് സംസാരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും പിന്നീട് സ്വാമി അഗ്നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.
Keywords : Bopal, Madhya Pradesh, Attack, Media, Police, Swami Agnivesh, Shivalinga, Sanskriti Bachao Manch, Central Minister, Jayaram Ramesh, shivraj singh chauhan, Amarnadh, National, Malayalam News, Swami Agnivesh manhandled by VHP activists for Amarnath remark
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.