ശി­വ­ലിം­ഗ­ത്തെ­കു­റി­ച്ച് പ­രാ­മര്‍ശം; സ്വാ­മി അഗ്‌­നി­വേ­ശി­നെ ക­യ്യേ­റ്റം ചെ­യ്തു

 


ശി­വ­ലിം­ഗ­ത്തെ­കു­റി­ച്ച് പ­രാ­മര്‍ശം; സ്വാ­മി അഗ്‌­നി­വേ­ശി­നെ ക­യ്യേ­റ്റം ചെ­യ്തു
ഭോ­പ്പാല്‍: ശിവനെ കുറി­ച്ച് പരാമര്‍ശം നടത്തിയ­തിന് സ്വാമി അഗ്‌നിവേശിനെ കയ്യേറ്റം ചെ­യ്തു. തീവ്രഹിന്ദു സംഘടനയായ സന്‍സ്‌കൃതി ബച്ചാവോ മഞ്ച് പ്രവര്‍ത്തകര്‍ ആ­ണ് സ്വാ­മി അ­ഗ്‌­നി­വേ­ശിനെ ഭോ­പ്പാ­ലില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എ­ന്നിവര്‍ ഉള്‍­പ്പെ­ടെ പ്ര­മു­ഖര്‍ പ­ങ്കെ­ടുത്ത പൊ­തു­വേ­ദി­യില്‍ വെ­ച്ച് ക­യ്യേ­റ്റം ചെ­യ്ത­ത്.

'ഹിന്ദുക്കള്‍ക്ക് അമര്‍നാഥിലെ ശിവലിംഗം പവിത്രമാണ്. എന്നാല്‍ അതില്‍ നിന്ന് ഒഴുകുന്നത് ഐസ് ഉരുകി ഉണ്ടാകുന്ന വെള്ളമാണ്'­ എ­ന്ന പ്ര­സ്­താ­വ­ന­യാ­ണ് പ്ര­വര്‍­ത്തക­രു­ടെ രോ­ഷ­ത്തി­ന് കാ­ര­ണ­മാ­യത്. അ­തേ വേ­ദി­യില്‍­വെ­ച്ച് കാവി വസ്ത്രം ധരിച്ചവര്‍ ഇങ്ങനെ സംസാരി­ക്കുന്നത് ശരി­യ­ല്ലെ­ന്ന് പറ­ഞ്ഞ് ഏ­താനും പേര്‍ സ്വാ­മിയെ അ­ക്ര­മി­ക്കു­ക­യാ­യി­രുന്നു. അഗ്‌നിവേശിന്റെ വസ്ത്രം വലിച്ചു കീറിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ തലപ്പാവ് അ­ഴി­ച്ചെ­ടുക്കാനും ശ്ര­മിച്ചു. തു­ടര്‍­ന്ന് പോ­ലീ­സ് എ­ത്തി­യാ­ണ് രം­ഗം ശാ­ന്ത­മാ­ക്കി­യത്.

തന്നെ ആക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കു­ന്നു­വെന്നും ഇനി അതേക്കുറിച്ച് സംസാരിക്കാന്‍ താല്പര്യപ്പെടു­ന്നി­ല്ലെന്നും പി­ന്നീട് സ്വാമി അഗ്‌നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.

Keywords : Bopal, Madhya Pradesh, Attack, Media, Police, Swami Agnivesh, Shivalinga, Sanskriti Bachao Manch, Central Minister, Jayaram Ramesh, shivraj singh chauhan, Amarnadh, National, Malayalam News, Swami Agnivesh manhandled by VHP activists for Amarnath remark
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia