വിവാദ സ്വാമി നിത്യാനന്ദയെ വീണ്ടും ജയിലിലടച്ചു

 


വിവാദ സ്വാമി നിത്യാനന്ദയെ വീണ്ടും ജയിലിലടച്ചു
ബംഗ്ലൂര്‍: വ്യാഴാഴ്ച ജാമ്യം നേടി പുറത്തുവന്ന ബലാത്സംഗക്കേസിലെ പ്രതിയായ വിവാദ സ്വാമിയും ബിദദി ആശ്രമാധിപനുമായ സ്വാമി നിത്യാനന്ദ വെള്ളിയാഴ്ച വീണ്ടും ഇരുമ്പഴിക്കുഴിക്കുള്ളിലായി. രാമനഗര ജില്ലയിലെ ജുഡിഷ്യല്‍ മജിസ്‌ത്രേട്ടാണ് കഴിഞ്ഞ ദിവസം നിത്യാനന്ദയ്ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ വെള്ളിയാഴ്ച രാമനഗര ജില്ലാ മജിസ്‌ത്രേട്ട് കൂടിയായ ഡെപ്യൂട്ടി കമ്മീഷണറാണ് സിനിമാനടിയുമായി കിടപ്പറപങ്കിട്ട നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ജയിലിലക്കാന്‍ ഉത്തരവിട്ടത്. അമേരിക്കന്‍ യുവതിയുമായി അഞ്ച് വര്‍ഷക്കാലം ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട വിവരങ്ങളും ചിത്രങ്ങളും ന്യൂസ് ചാനലുകള്‍ പുറത്തുവിട്ടതിന്റെ പിന്നാലെ ആശ്രമത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ സ്വാമിയുടെ അനുയായികള്‍ കയ്യേറ്റം ചെയ്ത കേസിലാണ് ബുധനാഴ്ച ഇദ്ദേഹം അറസ്റ്റിലായത്.

സ്വാമിയുടെ അറസ്റ്റും ഇത് സംബന്ധിച്ച വിവാദങ്ങളും കര്‍ണാടകയില്‍ ജനരോഷത്തിന് കാരണമാക്കിയിരിക്കെ അദ്ദേഹം ആശ്രമത്തില്‍ കഴിയുന്നത് കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെക്കുമെന്ന രഹസ്യാന്വേഷകരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സ്വാമിയെ വീണ്ടും പിടികൂടി ജയിലിലടച്ചത്. ബുധനാഴ്ച പാര്‍പ്പിച്ച മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് സ്വാമിക്ക് തടവറ ഒരുക്കിയത്. രാമനഗര കോടതിയില്‍ നിന്ന് കനത്ത പോലീസ് കാവലിലാണ് സ്വാമിയെ ജയിലിലെത്തിച്ചത്. ജയിലില്‍ എത്തിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തെ പാര്‍പ്പിക്കുന്ന സെല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു.

Keywords:  Bangalore, Arrest, National 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia