സ്വാമി ദയാനന്ദ സരസ്വതി സമാധിയായി

 


ന്യൂഡല്‍ഹി: (www.kvartha,com 24.09.2015) വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി സമാധിയായി.  ഉത്തരാഖണ്ഡിലെ ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരു കൂടിയായിരുന്നു അദ്ദേഹം.

1930 ഓഗസ്റ്റ് 15ന്, തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ കുംഭകോണത്തെ മഞ്ചക്കുടി എന്ന അഗ്രഹാരത്തില്‍ വൈദിക ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. പൂര്‍വാശ്രമത്തില്‍ നടരാജന്‍ എന്നറിയപ്പെട്ടിരുന്ന സ്വാമിജിയുടെ ബാല്യം, വിദ്യാഭ്യാസം എന്നിവ മഞ്ചക്കുടിയില്‍ തന്നെയായിരുന്നു. 1962ല്‍ ചിന്മയാനന്ദ സ്വാമിയില്‍നിന്ന് സന്ന്യാസം സ്വീകരിച്ചു. പിന്നീട് ചിന്മയാനന്ദ സ്വാമിയുടെ സെക്രട്ടറിയും 'തപോവന്‍ പ്രസാദ്' എന്ന പേരിലറിയപ്പെടുന്ന മാസികയുടെ ആദ്യകാല എഡിറ്ററായും പ്രവര്‍ത്തിച്ചു.

സ്വാമി ദയാനന്ദ സരസ്വതി സമാധിയായി1965ന് ശേഷം ചിന്മയാനന്ദ സ്വാമിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ 'ചിന്മയ സാന്ദീപനിയുടെ' ആചാര്യസ്ഥാനം ഏറ്റെടുത്തു. പിന്നീട് അമേരിക്കയിലെ സൈലോസ് ബര്‍ഗിലും തുടര്‍ന്ന് ഋഷികേശിലും ആനക്കട്ടിയിലും വേദാന്തപഠനത്തിനുള്ള ആര്‍ഷവിദ്യാഗുരുകുലങ്ങള്‍ സ്ഥാപിച്ചത് സ്വാമി ദയാനന്ദയാണ്. ഓള്‍ ഇന്ത്യ മൂവ്‌മെന്റ് ഫോര്‍ സേവ സ്ഥാപിച്ചത് പരിഗണിച്ച് 2005ല്‍ യുഎന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

SUMMARY: Swami Dayananda Saraswati passed away at his ashram in Rishikesh on Wednesday night. He was 85. He had been ailing for quite sometime.Born in 1930 in Manjakudi, Natarajan, as the Swami was known in his pre-monastic days, was drawn to Indian philosophy, particularly the Advaita school, listening to Swami Chinmayananda.
    During the late 1950s and early 1960s, his association with Swami Chinmayananda grew closer as he began taking Vedanta lessons. In 1962, he took ‘Sanyas’ to become Swami Dayananda Saraswati.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia