ന്യൂഡല്‍ഹി: (www.kvartha.com 17/02/2015) ഇന്ത്യയില്‍ പന്നിപ്പനിമൂലം മരിച്ചവരുടെ എണ്ണം 585 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. ഇതോടെ കൂടുതല്‍ മരുന്നുകള്‍ സൂക്ഷിക്കാനും പരിശോധനകള്‍ നടത്താനും കേന്ദ്രം ഉത്തരവിട്ടു.
ഫെബ്രുവരി 12 വരെ 2015ല്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 485 ആയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മരണസംഖ്യ 585 കവിഞ്ഞു.
രാജ്യത്ത് ആകെ 8423 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത്.
രാജസ്ഥാനില്‍ 165, ഗുജറാത്തില്‍ 144, മദ്ധ്യപ്രദേശില്‍ 76, മഹാരാഷ്ട്രയില്‍ 58 എന്നിങ്ങനെയാണ് മരണനിരക്കുകള്‍.
ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ വര്‍ദ്ധിച്ച ബോധവല്‍ക്കരണവും ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും മരണനിരക്കുകള്‍ വലിയൊരളവോളം കുറച്ചിട്ടുണ്ട്.
SUMMARY: The death toll from swine flu in 2015 has jumped to 585 with 100 more casualties reported in the country since February 12. The centre has ordered additional stocks of medicines and diagnostic kits.
Keywords: Swine Flue, Gujrath, Madhya Pradeshm Maharashtra,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.