Sangeet Ceremony | ആനന്ദ് അംബാനിയുടേയും രാധിക മെര്‍ചന്റിന്റേയും സംഗീത് ചടങ്ങ് ടി20 ലോകകപ്പ് താരങ്ങളൊടൊപ്പം ആഘോഷമാക്കി അംബാനി കുടുംബം
![T20 World Cup champs Suryakumar Yadav, Hardik Pandya, Rohit Sharma, attend Anant-Radhika's sangeet ceremony, Mumbai, News, T20 World Cup champs, Attend, Anant-Radhika's sangeet ceremony, Players, National News](https://www.kvartha.com/static/c1e/client/115656/uploaded/e2e903c3b7cd72b1c221914c478cc15b.webp?width=730&height=420&resizemode=4)

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പങ്കെടുത്തു
ലോകകപ്പ് വിജയം 2011 ലോകകപ്പ് വിജയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയെന്ന് മുകേഷ് അംബാനി
മുംബൈ: (KVARTHA) ആനന്ദ് അംബാനിയുടേയും രാധിക മെര്‍ചന്റിന്റേയും സംഗീത് ചടങ്ങ് അംബാനി കുടുംബം ആഘോഷമാക്കിയത് ടി20 ലോകകപ്പ് താരങ്ങളൊടൊപ്പം. വികാര നിര്‍ഭരമായ വരവേല്‍പ്പ് നല്‍കിയായിരുന്നു നിതാ അംബാനി സംഗീത് ചടങ്ങ് വേദിയിലേക്ക് ലോകകപ്പ് താരങ്ങളെ സ്വീകരിച്ചത്.
ഇന്‍ഡ്യന്‍ ക്രികറ്റ് ടീം കാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് സംഗീത് ചടങ്ങിലേക്ക് എത്തിയത്. മഹേന്ദ്ര സിങ് ധോനി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരും സംഗീത് ആഘോഷങ്ങളുടെ ഭാഗമായി.
#WATCH | During the Sangeet celebrations of Anant Ambani and Radhika Merchant, Chairperson of Reliance Foundation Nita Ambani called Team India captain Rohit Sharma and cricketers Suryakumar Yadav, Hardik Pandya on stage and the whole gathering applauded the World Cup winning… pic.twitter.com/s6ITvK2t46
— ANI (@ANI) July 6, 2024
ലോകകപ്പില്‍ മുത്തമിടാന്‍ ഇന്‍ഡ്യന്‍ ടീമിനൊപ്പം നിന്ന കരുത്തരായ മൂന്ന് താരങ്ങളും മുംബൈ ഇന്‍ഡ്യന്‍സ് ടീമിന്റെ ഭാഗമാണെന്നത് വ്യക്തിപരമായ ആനന്ദമാണെന്നായിരുന്നു വരവേല്‍പ് നല്‍കി കൊണ്ട് നിതാ അംബാനി പറഞ്ഞത്. ലോകകപ്പ് വിജയം 2011 ലോകകപ്പ് വിജയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയെന്ന് മുകേഷ് അംബാനിയും പറഞ്ഞു.
സൂര്യകുമാര്‍ യാദവ് ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പമാണ് സംഗീത് ചടങ്ങുകള്‍ക്കെത്തിയത്.