Shop Owner's Flex | 'എന്നെ ഇങ്ങനെ വിളിക്കരുത്'; ഉപഭോക്താക്കളോട് വ്യത്യസ്ത ആവശ്യവുമായി ഫ്‌ലക്‌സ് സ്ഥാപിച്ച് ഹോടെലുടമയായ സ്ത്രീ; ചിത്രങ്ങൾ വൈറൽ
Jun 26, 2022, 18:19 IST
ന്യൂഡെല്‍ഹി: (www.kvartha.com) അപരിചിതരെ വീട്ടുകാരെ പോലെ കാണുന്ന ഇന്‍ഡ്യക്കാരുടെ ശീലം ലോകത്ത് ഏറെ പ്രശംസ നേടിയതാണ്. നമ്മുടെ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളും ഒന്നുകില്‍ സഹോദരിയാണ്, അല്‍പം പ്രായമുള്ള സ്ത്രീകളെ അമ്മായി, മാമി, ചാചി, കാകി എന്നും വിളിക്കുന്നു. തെക്ക്, കിഴക്കന്‍ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും ഏതാണ്ട് ഇതേ പോലെയാണ്. എന്നാല്‍ തായ് വാനിലെ ഒരു സ്ത്രീയ്ക്ക് 'അമ്മായി' എന്ന വിളി കേള്‍ക്കുന്നതേ കലിപ്പാണ്. തായ് വാനില്‍ ഭക്ഷണശാല നടത്തുന്ന ഒരു സ്ത്രീയെ ഉപഭോക്താക്കള്‍ 'അമ്മായി' എന്നാണ് വിളിക്കുന്നത്. ഇതോടെ തന്നെ അങ്ങനെ വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുകയാണ് ഇവർ, അതിന്റെ ചിത്രങ്ങള്‍ വൈറലായി.
ന്യൂ തായ്പേയിയുടെ തെക്കുപടിഞ്ഞാറുള്ള നഗരമായ തവോയുവാനിലെ ഹോടെലില്‍ നിന്നാണ് ഈ വിചിത്രമായ ഫ്‌ലക്‌സ് കണ്ടെത്തിയതെന്ന് തായ് വാൻ ന്യൂസ് റിപോര്‍ട് ചെയ്തു. കടയില്‍ പോയ ആരോ ബവോഫീ കമ്യൂണ്‍ എന്ന ഫെയ്സ്ബുക് ഗ്രൂപിലാണ് ഫ്‌ലക്‌സിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. 'ഭക്ഷണ ഓര്‍ഡറുകളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍, 18 വയസും അതില്‍ കൂടുതലുമുള്ളവര്‍, ദയവായി ഉടമസ്ഥയെ അമ്മായി എന്ന് വിളിക്കരുത്,' കടയുടെ മുകളിലുള്ള ബാനറില്‍ എഴുതിയിരിക്കുന്നു, ഒപ്പം കടയുടമയുടെ ചിത്രവുമുണ്ട്.
'അമ്മായി, എനിക്ക് ഒരു കട്ടിയുള്ള ചികന്‍ കഷ്ണവും കുറച്ച് ഉള്ളിയും ഒരു ഗ്ലാസ് തണുത്ത പാലും വേണം,' എന്ന് പറഞ്ഞപ്പോള്‍ അവർ ഗൗനിച്ചില്ല, മറ്റൊരു ഉപഭോക്താവ് കടയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ബോര്‍ഡിലേക്ക് ചൂണ്ടിക്കാണിച്ചപ്പോഴാണ് എന്റെ തെറ്റ് മനസിലായത്. അതോടെ 'ബ്യൂടിഫുള്‍ ലേഡി ബോസ്' എന്ന് വിളിച്ചെങ്കിലും ബാനര്‍ നിങ്ങളെ പോലെയുള്ളവരെ ഉദ്ദേശിച്ച് സ്ഥാപിച്ചതാണെന്ന് ഉടമ ആക്രോശിച്ചു', ചിത്രം പങ്കിട്ടയാള്‍ എഴുതി.
'എന്റെ പ്രഭാതഭക്ഷണത്തില്‍ വിചിത്രമായതൊന്നും കണ്ടെത്തിയില്ല. പക്ഷെ, ഒരു കാര്യം മനസിലായി; അപരിചിതരുടെ പ്രായത്തെ കുറിച്ച് അറിയാതെ അമ്മായി, മാമന്‍ എന്നീങ്ങനെ വിളിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യാതിരുന്നാല്‍ നമ്മുടെ ആഹാരത്തില്‍ 'വിചിത്രമായ കാര്യങ്ങള്‍' കണ്ടെത്തിയേക്കാം- അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Taiwanese Shop Owner Puts Up Sign Asking Customers to Not Call Her ‘Auntie’, National, Newdelhi, Top-Headlines, Food, Hotel, Shop Owner, Customers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.