താജ് മഹല്‍ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന അസംഖാന്റെ പ്രസ്താവന വിവാദത്തില്‍

 


ഡെല്‍ഹി: (www.kvartha.com 21.11.2014) താജ് മഹല്‍  സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടിയുടെ തീവ്ര ശബ്ദവുമായ അസംഖാന്റെ പ്രസ്താവന വിവാദത്തില്‍.

രണ്ട് മുസ്ലീങ്ങളുടെ ശവകുടീരങ്ങളാണ്  താജ് മഹലില്‍ ഉള്ളത്. അതുകൊണ്ടുതന്നെ താജ് മഹലുമായി മുസ്ലീങ്ങള്‍ക്ക് വൈകാരിക ബന്ധമുണ്ട്.  അതുകൊണ്ട് തന്നെ താജ്മഹലിനെ വഖഫിന്റെ സ്വത്തായി പ്രഖ്യാപിക്കണമെന്നാണ് അസംഖാന്‍ പ്രസ്താവിച്ചത്. അല്ലാത്തപക്ഷം കേന്ദ്രം മുസ്ലീങ്ങളോട് കാണിക്കുന്നത് അനീതിയാണെന്ന് വിലയിരുത്തപ്പെടും. മുസ്ലീംങ്ങളെ താജ് മഹലില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം അസംഖാന്റെ  പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്തു വന്നു. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ അസംഖാന്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും താജ് മഹലിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ കാണാന്‍ ലക്ഷക്കണക്കിനാളുകളാണ് ദിവസവും എത്തുന്നത്. അതുകൊണ്ടുതന്നെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്. ഈ  വരുമാനം മുഴുവനും യു.പിയിലെ വഖഫ് ബോര്‍ഡിനു കൈമാറണമെന്നും അസംഖാന്‍ വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ലഖ്‌നൗ ഇമാം ഖാലിദ് റഷീദ് ഫിരംഗിമഹലിയും അസംഖാന് പിന്തുണ അറിയിച്ചിട്ടുണ്ട്.

താജ് മഹല്‍ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന അസംഖാന്റെ പ്രസ്താവന വിവാദത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Taj Mahal should be handed over to Waqf Board: Azam Khan, New Delhi, Minister, Muslim, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia