Actor Dead | ഹൃദയാഘാതം: ഹിന്ദി, തമിഴ് ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ താരം പവന്‍ അന്തരിച്ചു; 25-ാം വയസിലുള്ള നടന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം

 


മുംബൈ: (www.kvartha.com) ഹിന്ദി, തമിഴ് ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ താരം പവന്‍ (25) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. കര്‍ണാടക ഹരിതരപുര വിലേജിലെ നാഗരാജിന്റേയും സരസ്വതിയുടേയും മകനാണ് പവന്‍.

Actor Dead | ഹൃദയാഘാതം: ഹിന്ദി, തമിഴ് ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ താരം പവന്‍ അന്തരിച്ചു; 25-ാം വയസിലുള്ള നടന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം

മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. യുവതാരങ്ങളുടെ അപ്രതീക്ഷിത മരണം സിനിമാ മേഖലയെ ഞെട്ടിക്കുന്നതിനിടെയാണ് പവന്റെയും വിയോഗം. ഒരാഴ്ച മുമ്പ് കന്നഡ നടി സ്പന്ദന 35-ാം വയസ്സില്‍ ഹോടെല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Keywords:  Tamil and Hindi TV actor Pawan died at 25 due to cardiac arrest, Mumbai, News, Tamil and Hindi TV actor Pawan, Died, Dead Body, Obituary,  Karnataka, Cardiac Arrest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia