Accidental Death | തമിഴ്‌നാട്ടില്‍ കാറും ട്രകും കൂട്ടിയിടിച്ച് വന്‍ വാഹനാപകടം; കുട്ടികളും സ്ത്രീകളുമടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം

 


ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രകുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഞായറാഴ്ച (15.10.2023) പുലര്‍ചെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിരുവണ്ണാമലയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബെംഗ്‌ളൂറിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തില്‍പെട്ടത്.

ഏഴുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ട്രക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്താന്‍ അധികൃതര്‍ ലുക്ഔട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

Accidental Death | തമിഴ്‌നാട്ടില്‍ കാറും ട്രകും കൂട്ടിയിടിച്ച് വന്‍ വാഹനാപകടം; കുട്ടികളും സ്ത്രീകളുമടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം



Keywords: News, National, National-News, Accident-News, Tamil Nadu News, 2 Children, 1 Woman, 7 Died, Car, Collides, Truck, Chennai News, Tamil Nadu: 2 children, 1 woman among 7 died as car collides with truck.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia