Gambling Games | 'ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഗെയിമുകള്‍ക്ക് അടിമകളായി ജീവനൊടുക്കുന്നു'; തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം പ്രാബല്യത്തിലാക്കി; ഇനി നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും 3 വര്‍ഷം വരെ തടവ്

 



ചെന്നൈ: (www.kvartha.com) ഇക്കഴിഞ്ഞ 19 ന് നിയമസഭ പാസാക്കിയ ബിലില്‍ (Bill) ഗവര്‍നര്‍ ആര്‍ എന്‍ രവി ഒപ്പുവച്ചതോടെ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം നിലവില്‍ വന്നു. സെപ്റ്റംബര്‍ 26ന് മന്ത്രിസഭ പാസാക്കിയ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമായി. 

ഓണ്‍ലൈന്‍ റമിയടക്കം ചൂതാട്ടങ്ങള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ഥികളുമടക്കം 20 ലേറെപ്പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സര്‍കാര്‍ നിയമനിര്‍മാണത്തെപ്പറ്റി ആലോചിച്ചത്. ഇതോടെ ഓണ്‍ലൈന്‍ റമിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. 

Gambling Games | 'ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഗെയിമുകള്‍ക്ക് അടിമകളായി ജീവനൊടുക്കുന്നു'; തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം പ്രാബല്യത്തിലാക്കി; ഇനി നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും 3 വര്‍ഷം വരെ തടവ്


ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് ഗേറ്റ് വേകളും ഓണ്‍ലൈന്‍ ചൂതാട്ട, ഗെയിമിംഗ് സൈറ്റുകളിലേക്കും ആപുകളിലേക്കും പണം കൈമാറരുതെന്നും ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും നിയമം നിഷ്‌കര്‍ഷിക്കുന്നു. 

തമിഴ്‌നാട് സര്‍കാര്‍ പാസാക്കിയ ഒരുപിടി ബിലുകളിന്മേല്‍ ഒപ്പിടാതെ ഗവര്‍നര്‍ മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഈ ബിലില്‍ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്.

Keywords:  News,National,Tamilnadu,Online,Death,Governor,Top-Headlines, Tamil Nadu Bans Online Gambling Games; Passes Bill To Regulate & Ban All Online Games
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia