ജയലളിതയ്ക്ക് ഹൃദയസ്തംഭനം, അതീവ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ടുകള്‍, ചെന്നൈയില്‍ കേന്ദ്രസേനയെ വിന്യസിക്കും
Dec 4, 2016, 23:45 IST
ചെന്നൈ: (www.kvartha.com 04.12.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ടാണ് ഹൃദയസ്തംഭനം ഉണ്ടായത്. നില അതീവ ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍. വിവരം പുറത്തുവന്നതോടെ ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിക്ക് മുന്നില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ ഒമ്പത് കമ്പനി കേന്ദ്ര സേനയെ വിന്യസിക്കും. അതേസമയം ജയലളിത ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗം നടന്നുവരികയാണ്. തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവു പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറുമായി ടെലിഫോണില്‍ സംസാരിച്ചു.
സെപ്റ്റംബര്‍ 22നാണ് 68 കാരിയായ ജയലളിതയെ കടുത്ത പനിയും നിര്‍ജലീകരണവും ഉണ്ടായതിന് തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ആഴ്ചകളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ജയലളിത പതിയെ സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ നില കൂടുതല്‍ വഷളായത്.
Keywords : Tamilnadu, Chennai, Jayalalitha, Hospital, Treatment, National, Tamil Nadu CM Jayalalithaa suffers cardiac arrest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.