ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പൂട്ടിടാന്‍ തമിഴ്നാട് സുപ്രീംകോടതിയില്‍
Mar 23, 2022, 11:01 IST
ചെന്നൈ: (www.kvartha.com 23.03.2022) നിരവധി കുടുംബങ്ങളെ നശിപ്പിച്ച ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പൂര്‍ണ ബോധവാനാണെന്ന് നിയമമന്ത്രി എസ് റെഗുപതി. മുന്‍ എഐഎഡിഎംകെ സര്‍കാര്‍ 'തിടുക്കത്തില്‍' ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് മദ്രാസ് ഹൈകോടതി തള്ളുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എഐഎഡിഎംകെ സര്‍കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച നിയമം കൊണ്ടുവരാന്‍ സ്റ്റാലിന്‍ സര്‍കാര്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരായ തമിഴ്നാട് സര്‍കാരിന്റെ അപീലിന് അനുകൂല വിധി തന്നെ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്നും നിയമ മന്ത്രി പറഞ്ഞു.
എഐഎഡിഎംകെ ഉന്നത നേതാവും പ്രതിപക്ഷ നേതാവുമായ കെ പളനിസ്വാമി അവതരിപ്പിച്ച ശ്രദ്ധാ പ്രമേയത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിഷയം സബ് ജുഡിഷ്യല്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച ചെയ്യാന്‍ മന്ത്രി തയാറായില്ല. യുവാക്കള്‍ ഓണ്‍ലൈന്‍ ഗെയിമില്‍ ചൂതാട്ടം നടത്തി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതിനാല്‍ നിരവധി കുടുംബങ്ങളാണ് തകരുന്നത്.
അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കാട്ടി മുന്‍ മുഖ്യമന്ത്രി പളനിസ്വാമിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ചിലര്‍ വന്‍തോതില്‍ വായ്പയെടുത്ത് കടം വാങ്ങിയപ്പോള്‍ മറ്റുചിലര്‍ ഭീമമായ നഷ്ടം കാരണം ആത്മഹത്യ ചെയ്തു എന്നും പളനിസ്വാമി ആരോപിച്ചു.
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ 2020 ല്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് മദ്രാസ് ഹൈകോടതി അത് സ്റ്റേ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ 2020 ല്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് മദ്രാസ് ഹൈകോടതി അത് സ്റ്റേ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Keywords: Tamil Nadu committed to banning online gambling: Law Minister, Chennai, News, Politics, Supreme Court of India, Appeal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.