Blast | കാഞ്ചിപുരത്ത് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം; 2 സ്ത്രീകളടക്കം 8 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
ചെന്നൈ: (www.kvartha.com) കാഞ്ചിപുരം ജില്ലയിലെ കുരുവിമലയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. രണ്ട് സ്ത്രീകളടക്കം എട്ടുപേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. 20 വര്‍ഷത്തോളമായി ഇവിടെ പ്രവര്‍ത്തിക്കുന്ന നരേന്ദ്രന് ഫയര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അപകട സമയത്ത് 30ഓളം തൊഴിലാളികള്‍ ഇവിടെ ജോലിയിലുണ്ടായിരുന്നുവെന്നും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി കാഞ്ചിപുരം ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റവരെ കാഞ്ചിപുരം ഗവ. മെഡികല്‍ കോളജ്, ചെങ്കല്‍പേട്ട് ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്. പൊലീസിന്റെയും അഗ്നിരക്ഷ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Keywords: Chennai, News, National, Blast, Explosions, Death, Injured, Tamil Nadu: Eight killed after massive explosion in a firecrackers factory in Kanchipuram.