Explosion | മധുരയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട് മധുരയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു സ്ത്രീയുള്‍പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.

പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നാണ് വിവരം. സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഞ്ചുപേരും പടക്ക നിര്‍മാണശാലയിലെ തൊഴിലാളികളാണെന്നാണ് റിപോര്‍ട്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

Explosion | മധുരയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

അഗ്‌നിശമന സേനാംഗങ്ങളും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Chennai, News, National, Fire, Explosions, Accident, Death, Injured, Tamil Nadu: Five dead, 13 injured in cracker factory explosion in Madurai district.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia