Accidental Death | തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീയടക്കം 5 അയ്യപ്പ ഭക്തര്‍ മരിച്ചു; 19 പേര്‍ക്ക് പരുക്ക്

 


ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലും ചായക്കടയിലേക്കും പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയടക്കം അഞ്ച് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച ശബരിമല തീര്‍ഥാടകരാണ് മരിച്ചത്.

പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോകുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയില്‍ ഇടിച്ചത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തെ കാറിലും വാനിലും ശബരിമല തീര്‍ഥാടകരാണുണ്ടായിരുന്നത്.


Accidental Death | തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീയടക്കം 5 അയ്യപ്പ ഭക്തര്‍ മരിച്ചു; 19 പേര്‍ക്ക് പരുക്ക്

 

കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. തൃച്ചി-രാമേശ്വരം ദേശീയ പാതയില്‍ നമനസമുദ്രം പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്താണ് അപകടമുണ്ടായത്. തീര്‍ഥാടകര്‍ ചായ കുടിച്ചുനില്‍ക്കവെയാണ് അപകടം.

Keywords: News, National, National-News, Accident-News, Regional-News, Tamil Nadu News, Five People, Died, Road Accident, Pudukottai News, Pilgrim, Temple, Sabarimala, Tamil Nadu: Five People died in road accident in Pudukottai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia