കുമളിയില്‍ ശൗചാലയ നിര്‍മാണത്തിന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലക്ക്; അയ്യപ്പഭക്തര്‍ ദുരിതത്തില്‍
Dec 28, 2021, 16:46 IST
അജോ കുറ്റിക്കന്‍
തേനി: (www.kvartha.com 28.12.2021) ശബരിമല സീസണോടനുബന്ധിച്ച് കുമളിയില്‍ താല്‍ക്കാലിക ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് വനംവകുപ്പ് ഏര്‍പെടുത്തിയ വിലക്ക് അയ്യപ്പഭക്തര്‍ക്ക് ദുരിതമാകുന്നു. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ശൗചാലയമില്ലാത്തതിനാല്‍ ഭക്തര്‍ ബുദ്ധിമുട്ടുകയാണ്.
പോള്‍ വെസ്റ്റ് ഫോറസ്റ്റ് വകുപ്പ് നേരത്തെ സ്ഥാപിച്ച താല്‍ക്കാലിക ടോയ്ലറ്റ് ഉപയോഗത്തിലേക്ക് കൊണ്ടുവരാന്‍ അനുമതി നിഷേധിച്ചതാണ് ഇപ്പോഴത്തെ പ്രശനങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇവ തുറന്ന് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വനംവകുപ്പ് അനുമതി നല്‍കിയാലുടന്‍ ശൗചാലയം ഉപയോഗത്തില്‍ കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Keywords: News, National, Ban,Forest, Forest Department, Toilet, construction, Tamil Nadu Forest Department bans construction of toilets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.