Wedding Contract | വിവാഹത്തിന് മുമ്പ് കോളജ് പ്രൊഫസറായ വരന്റെ സുഹൃത്തുക്കളുമായി കരാറില്‍ ഒപ്പിട്ട് വധു

 


തേനി: (www.kvartha.com) വിവാഹത്തിനു മുന്‍പ് പലതരത്തിലുള്ള കരാറുകള്‍ വധൂവരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ നടക്കാറുണ്ട്. ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന രീതിയിലുള്ളതായിരിക്കും ഇതില്‍ അധികവും. എന്നാല്‍ കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വിവാഹ കരാറിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്.

Wedding Contract | വിവാഹത്തിന് മുമ്പ് കോളജ് പ്രൊഫസറായ വരന്റെ സുഹൃത്തുക്കളുമായി കരാറില്‍ ഒപ്പിട്ട് വധു

എന്നാല്‍ ഈ കരാര്‍ ഉടമ്പടി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലായിരുന്നില്ല എന്നുമാത്രം. മറിച്ച് വരന്റെ സുഹൃത്തുക്കളും വധുവും തമ്മിലാണ് . ഞായറാഴ്ചയായിരുന്നു തേനിയിലെ സ്വകാര്യ കോളജ് പ്രൊഫസര്‍ ഹരിപ്രസാദും പൂജയും തമ്മിലുള്ള വിവാഹം.

വിവാഹത്തിനു മുന്‍പ് ഹരിപ്രസാദിന്റെ സുഹൃത്തുക്കള്‍ പൂജയോട് ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടു. വെറുതെ ഒപ്പുവെക്കുക മാത്രമല്ല, ഇതിനായി ഇരുപതു രൂപയുടെ മുദ്രപ്പത്രവും അവര്‍ വധുവിന് നല്‍കിയിരുന്നു. എന്നാല്‍ മുദ്രപ്പത്രത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ വധു ഞെട്ടിപ്പോയി. കരാര്‍ കണ്ട് അവര്‍ക്ക് ചിരി അടക്കാനായില്ല.

മുദ്രപ്പത്രത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'പൂജ എന്ന ഞാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹരിപ്രസാദിനെ ക്രികറ്റ് പരിശീലനത്തിനായി സൂപര്‍സ്റ്റാര്‍ ക്രികറ്റ് ടീമിനൊപ്പം അയക്കും' എന്നാണ്. മറ്റൊന്നും ആലോചിക്കാതെ പൂജ ഈ മുദ്രപ്പത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

സൂപര്‍സ്റ്റാര്‍ ക്രികറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹത്തിനു ശേഷവും ക്രികറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസമുണ്ടാകരുതെന്ന് സുഹൃത്തുക്കള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സുഹൃത്തുക്കള്‍ ഇത്തരമൊരു പദ്ധതി തയാറാക്കിയത്. പൂജ ഒപ്പു വച്ചതോടെ കരാറും കയ്യില്‍ പിടിച്ച് നവദമ്പതികള്‍ക്കൊപ്പമുള്ള ചിത്രവും സുഹൃത്തുക്കള്‍ പങ്കുവച്ചു.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia