ഗുജറാത്തിനേക്കാളും വികസന പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടില്‍; മോഡിയെ വെല്ലുവിളിച്ച് ജയലളിത
Apr 18, 2014, 11:41 IST
ചെന്നൈ: (www.kvartha.com 18.04.2014) ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിക്കെതിരെ വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ഇത്തവണ നരേന്ദ്രമോഡിയുടെ വികസനപ്രവര്‍ത്തനങ്ങളെയാണ് ജയലളിത വിമര്‍ശിച്ചത്. മോഡി ഗുജറാത്തില്‍ ഒരുപാട് വികസനം കൊണ്ടുവന്നെന്നാണ് അവകാശപ്പെടുന്നത്.
അതിനേക്കാളും വികസനം തമിഴ്നാട്ടില്‍ ഉണ്ട്. ഗുജറാത്തിനേക്കാളും എല്ലാ അര്‍ത്ഥത്തിലും വികസിത സംസ്ഥാനമാണ് തമിഴ്നാട്. അഭിപ്രായത്തോട് എതിര്‍പുണ്ടെങ്കില്‍ സംവാദത്തിന് ഞാന്‍ വെല്ലുവിളിക്കുന്നു. ജയലളിത പറഞ്ഞു. കൃഷ്ണഗിരിയിലെ പാര്‍ട്ടി തിരഞ്ഞെടുപ്പ് റാലിയിലാണ് ജയലളിത മോഡിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത്.
തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും ഒന്നും ചെയ്തിട്ടില്ലെന്ന മോഡിയുടെ പ്രസ്താവനയാണ് ജയലളിതയെ ചൊടിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ എന്നും പറഞ്ഞ് ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണ് മോഡി. ഒന്നെന്തായാലും സമ്മതിക്കണം. തമിഴ്നാടിനേക്കാള്‍ മികച്ച മാര്‍ക്കിറ്റിംഗ് രീതിയാണ് ഗുജറാത്തിനും മോഡിക്കും ഉള്ളത്. പക്ഷേ എന്റെ കീഴിലുള്ള സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് ജനക്ഷേമത്തിനാണ് അല്ലാതെ വായ കൊണ്ടുള്ള പ്രചാരണത്തിനല്ല. ജയലളിത പറഞ്ഞു.
കാവേരി പ്രശ്നത്തില്‍ തമിഴ്നാടിന് അര്‍ഹമായ പരിഗണനനല്‍കുമെന്ന് വാഗാദാനം ചെയ്ത മോഡിയും ബി.ജെ.പിയും, പ്രകടനപത്രികയില്‍ ആ വിഷയത്തിന് ഊന്നല്‍ നല്‍കാതെ പോയത് ചതിയായിരുന്നു. അതുകൊണ്ട് ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും ജയലളിത നേരത്തെ ആരോപിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.