Found Dead | മലയാളി ദമ്പതികള്‍ പഴനിയിലെ ഹോടെലില്‍ മരിച്ചനിലയില്‍; ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ്

 



ചെന്നൈ: (www.kvartha.com) തമിഴ്‌നാടിലെ പഴനിയില്‍ ഹോടെലില്‍ മലയാളി ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ പഴനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. 

ഹോടെല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ജാമ്യമില്ലാ കേസില്‍ കുടുക്കി ചിലര്‍ തേജോവധം ചെയ്തുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ടെന്നും ഏഴ്  പേരുകളും കുറിപ്പിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Found Dead | മലയാളി ദമ്പതികള്‍ പഴനിയിലെ ഹോടെലില്‍ മരിച്ചനിലയില്‍; ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ്


രാഷ്ട്രീയ പാര്‍ടികള്‍ക്കെതിരെയും ആരോപണമുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ടികളും ഇവരുടെ മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നുവെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുറിപ്പില്‍ പറയുന്നുവെന്നാണ് വിവരം. പൊലീസെത്തി മൃതദേഹങ്ങള്‍ മോര്‍ചറിയിലേക്ക് മാറ്റി. 

Keywords:  News,National,India,chennai,Tamilnadu,Malayalee,Couples,Found Dead,Dead,Dead Body,Suicide,Police, Tamil Nadu: Malayali couple found hanging at Hotel in Palani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia